Posted On
date_range Updated On
date_range പി.സി ജോർജിന് ഇടക്കാല ജാമ്യം
വിദ്വേഷ പ്രസംഗ കേസിൽ ഒളിവിൽ പോയ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി ജോർജിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തിൽ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ജോർജ് കൊച്ചിയിൽ നടന്ന പരിപാടിയിലും വിദ്വേഷ പ്രസംഗം ആവർത്തിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്യാൻ ഇരിക്കെ പി.സി ജോർജ് ഒളിവിൽ പോയിരുന്നു. എന്നാൽ, താൻ നിയമത്തിൽനിന്നും ഓടിയൊളിക്കില്ലെന്നാണ് ജോർജ് ഇപ്പോൾ ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.