മലപ്പുറം: യൂത്ത് കോൺഗ്രസ് ഹർത്താലിനിടെ പാണ്ടിക്കാട് കടകൾ അടപ്പിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഏഴു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊണ്ടോട്ടിയിലും പ്രതിഷേധക്കാർ കടകൾ അടപ്പിച്ചു. ഹർത്താൽ അനുകൂലികൾ മലപ്പുറത്ത് വാഹനങ്ങൾ തടഞ്ഞു. ചിലയിടങ്ങളിൽ കടകൾ അടപ്പിക്കാനുള്ള നീക്കം സംഘർഷത്തിനിടയാക്കി.
നഗരത്തിൽ പ്രകടനം നടത്തിയ ഹർത്താൽ അനുകൂലികൾ ദേശീയ പാത ഉപരോധിച്ചു. പൊലീസ് ഇടപെട്ട് ഉപരോധക്കാരെ ഒഴിവാക്കിയിട്ടുണ്ട്. മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറ് സർവിസ് നടത്തിയ ബസുകൾ ഹർത്താൽ അനുകൂലികൾ തടഞ്ഞു. എന്നാൽ നെടുമ്പാശ്ശേരി അടക്കമുള്ള സർവിസുകൾ മലപ്പുറം ഡിപ്പോയിൽ നിന്ന് നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.