ഹരി എസ്​. കർത്തയെ ഗവർണറുടെ പി.എയാക്കി ഉത്തരവിറക്കിയത് സർക്കാർ അതൃപ്തി അറിയിച്ചശേഷം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പി.എയായി ബി.ജെ.പി സംസ്ഥാന സമിതി അംഗം ഹരി എസ്. കർത്തയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് അതൃപ്​തി അറിയിച്ചശേഷം. രാജ്ഭവ‍ന്‍റെ ശിപാർശ അംഗീകരിച്ചാണ് ഉത്തരവ്. രാജ്ഭവനിൽനിന്ന്​ ശിപാർശ നൽകിയാൽ തള്ളാൻ അധികാരമില്ലെന്നാണ് ഉത്തരവ്​ ഇറക്കിയതുമായി ബന്ധപ്പെട്ട്​ സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

സജീവ രാഷ്ട്രീയത്തിലുള്ളയാളെ ഇത്തരം തസ്തികയിൽ നിയമിക്കുന്ന പതിവില്ലെന്ന്​ ഗവർണറെ സർക്കാർ അറിയിച്ചു. നിയമനത്തിലെ പതിവ് തുടരുന്നതാകും ഉചിതം. ഗവർണർ താല്പര്യം അറിയിച്ചതുകൊണ്ടാണ് ഹരി എസ്. കർത്തയെ നിയമിച്ചതെന്നും രാജ്ഭവന് നൽകിയ കത്തിൽ സർക്കാർ വ്യക്തമാക്കി.

കർത്തയുടെ നിയമനത്തെ നേരത്തേ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിമർശിച്ചിരുന്നു. സർക്കാറും ഗവർണറും തമ്മിലെ ഒത്തുതീർപ്പിന്‍റെ ഭാഗമാണ് നിയമനമെന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചത്.

ജനുവരി 18നാണ് കർത്തയെ നിയമിക്കാനുള്ള കത്ത് രാജ്ഭവൻ സർക്കാറിന് നൽകിയത്. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് വിവാദത്തിനൊപ്പം നിയമനനീക്കവും ചർച്ചയായി. നിയമന ശിപാർശ ആഴ്ചകളോളം മുഖ്യമന്ത്രിയുടെ പരിഗണനയിലായിരുന്നു. 

Tags:    
News Summary - Harry S. kartha was ordered to be the Governor's PA after the government expressed dissatisfaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.