തിരുവനന്തപുരം: ഭൂനികുതി അടയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയാൽ ഹാരിസൺസ് അടക്കമ ുള്ള വിദേശ കമ്പനികൾക്ക് തോട്ടഭൂമി സ്വന്തമാകുമെന്ന് നിയമവിദഗ്ധർ. ഹൈകോടതിയിലും സ ുപ്രീംകോടതിയിലും കമ്പനി വാദിച്ചത് 100 വർഷത്തിലധികം കൈവശംെവച്ചിരിക്കുന്ന, സർക്കാ ർ കരം സ്വീകരിച്ച ഭൂമിയാണെന്നാണ്. അതിനാലാണ് ഭൂസംരക്ഷണ നിയമമനുസരിച്ച് ഭൂമി ഏറ്റെ ടുക്കാൻ കഴിയാതെ വന്നത്.
ഹാരിസൺസ് പ്ലാേൻറഷൻ നികുതി അടച്ച രസീതുകളാണ് കോടതിയി ൽ ഹാജരാക്കിയത്. എന്നിട്ടും നിയമസെക്രട്ടറി ഇപ്പോൾ നൽകിയ ഉപദേശം, കരമൊടുക്കുന്ന ത് കൈവശാവകാശത്തിെൻറയും ഉടമാവകാശത്തിെൻറയും തെളിവല്ലെന്ന് പല വിധിന്യായങ്ങളി ലും പരാമർശിച്ചിട്ടുണ്ടെന്നാണ്. അത് ഹാരിസൺസിനെ സഹായിക്കാൻ ബോധപൂർവം കണ്ടെത്തിയ വ ാദമാണെന്ന് വ്യക്തം.
നിയമസെക്രട്ടറിയുടെ ഉപദേശം കേട്ട് സർക്കാർ നികുതി സ്വീകരിക്കാൻ ഉത്തരവിട്ടാൽ എന്നെന്നേക്കുമായി ഹാരിസൺസ് അടക്കമുള്ള വിദേശ കമ്പനികളുടെ ഭൂമി കേരളത്തിന് നഷ്ടപ്പെടും. ഭൂസംരക്ഷണനിയമത്തിൽ സർക്കാർ വക വസ്തുക്കളെക്കുറിച്ച് നിർവചിക്കുന്ന മൂന്നാം വകുപ്പ് ഭേദഗതി ചെയ്യണമെന്ന് സ്പെഷൽ ഓഫിസർ രാജമാണിക്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സർക്കാർ നടപടി സ്വീകരിച്ചില്ല. സുപ്രീംകോടതി സ്പെഷൽ പെറ്റീഷൻ തള്ളിയശേഷം റവന്യൂ മന്ത്രി ഇക്കാര്യം ചർച്ച ചെയ്യുന്നതിന് ഉന്നതതലയോഗം വിളിച്ചില്ലെന്നതും ഗുരുതര വീഴ്ചയാണ്.
തോട്ടം മേഖലയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ തൊഴിൽവകുപ്പ് വിളിച്ച യോഗത്തിലാണ് കരമടക്കാൻ ഉത്തരവിറക്കാൻ തീരുമാനമെടുത്തത്. റവന്യൂ മന്ത്രിയുടെ മുന്നിൽ നിയമവഴികളുണ്ടായിട്ടും റവന്യൂ, നിയമ സെക്രട്ടറിമാർ തയാറാക്കിയ ഫയലിൽ മന്ത്രി ഒപ്പിട്ടു. ഇക്കാര്യത്തിൽ സി.പി.ഐ നിലപാടാവും നിർണായകമാവുക. സി. അച്യുതമേനോെൻറ കാലത്താണ് നിയവിരുദ്ധമായി സംസ്ഥാന ലാൻഡ് ബോർഡ്, താലൂക്ക് ലാൻഡ് ബോർഡ്, ലാൻഡ് ട്രൈബ്യൂണൽ എന്നിവ വഴി ഹാരിസൺസ് സർട്ടിഫിക്കറ്റുകളും മറ്റിളവുകളും നേടിയെടുത്തതെന്ന കാര്യം ശ്രദ്ധേയമാണ്.
സ്പെഷൽ ഓഫിസ് അടച്ചുപൂട്ടാൻ നീക്കം
തിരുവനന്തപുരം: രാജഭരണകാലത്ത് വിദേശകമ്പനികൾക്ക് പാട്ടത്തിനു നൽകിയ ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തിെൻറ ഓഫിസ് പൂട്ടാൻ നീക്കം. ഹാരിസൺസിേൻറതടക്കമുള്ളവരുടെ ഭൂമിക്ക് കരം അടയ്ക്കാൻ ഉത്തരവിറങ്ങിയാൽ അടുത്ത നീക്കം ഈ ഓഫിസിെൻറ പ്രവർത്തനം അവസാനിപ്പിക്കുകയാണ്. ഹാരിസൺസിന് അനുകൂലമായി പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ കണ്ണിലെ കരടാണ് രാജമാണിക്യത്തിൻെറ ഓഫിസ്.
മുൻ അഡീഷനൽ ചീഫ് സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ ഐ.ജി എസ്. ശ്രീജിത്ത് വരെ നടത്തിയ അന്വേഷണ റിപ്പോർട്ടുകളുടെ വെളിച്ചത്തിൽ ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നതിന് മുൻസർക്കാറിെൻറ കാലത്താണ് രാജമാണിക്യത്തെ സ്പെഷൽ ഓഫിസറായി നിയമിച്ചത്.
വിദേശ കമ്പനികൾക്ക് നൽകിയ ലക്ഷക്കണക്കിന് ഏക്കർ ഭൂമി കണ്ടെത്തുകയും അവർക്ക് നോട്ടീസ് നൽകുകയും ഹിയറിങ് നടത്തുകയും ചെയ്തത് ഈ ഓഫിസാണ്.
ഹിയറിങ്ങിനെത്തിയവർക്ക് രേഖകൾ ഹാജരാക്കാനും കഴിഞ്ഞില്ല. അതിനാലാണ് ഹാരിസൺസ് അടക്കമുള്ളവരുടെ ഭൂമി ഏറ്റെടുത്ത് ഉത്തരവിട്ടത്. ഹൈകോടതിയും സുപ്രീംകോടതിയും അദ്ദേഹത്തിെൻറ അന്വേഷണ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞിട്ടില്ല.
റിപ്പോർട്ടുകളും സ്വീകരിച്ച നടപടികളും അടക്കമുള്ള രേഖകളുടെ ശേഖരമാണ് ഈ ഓഫിസ്. അത് അടച്ചുപൂട്ടേണ്ടത് വിദേശ കമ്പനികളുടെയും ആവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.