മതത്തിന്‍റെ പേരിലായാലും ഹാനികരമായ ആചാരങ്ങൾ തടയണം -ഹൈകോടതി

കൊച്ചി: അശാസ്ത്രീയവും ഹാനികരവുമായ ആചാരങ്ങൾ മതത്തിന്റെ പേരിലാണെങ്കിൽപോലും തടയണമെന്ന് ഹൈകോടതി. എറണാകുളം പുക്കാട്ടുപടി എടത്തലയിലെ ഭ്രമരാംബിക വിഷ്‌ണുമായ സ്വാമി ദേവസ്ഥാനത്ത് പക്ഷികളെയും മൃഗങ്ങളെയും കൊന്നു പൂജ നടത്തുന്നെന്നാരോപിച്ച് പ്രദേശവാസിയായ പി.ടി. രവീന്ദ്രൻ നൽകിയ ഹരജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എടത്തല സ്വദേശി ആനന്ദ് തന്റെ വീടിന്റെ മൂന്നാം നിലയിൽ അനധികൃതമായി ആരാധനാലയമുണ്ടാക്കി പൂജയും ബലിയും നടത്തുന്നെന്നും പക്ഷികളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങൾ പൊതുവഴിയിൽ വലിച്ചെറിയുന്നെന്നും ഹരജിയിൽ പറയുന്നു. മതത്തിന്റെ പേരിലുള്ള നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയിട്ടും പൊലീസും റവന്യൂ അധികൃതരും നടപടിയെടുക്കാത്തത് അസ്വസ്ഥതയുളവാക്കുന്നെന്ന് ഹൈകോടതി അഭിപ്രായപ്പെട്ടു.

നിയമം എല്ലാവർക്കും ഒരുപോലെയാണ്. മതത്തിന്റെ പേരിൽ ഒരാൾക്കും പ്രത്യേക പരിഗണന നൽകാൻ കഴിയില്ല. ആരാധനാലയത്തിനെതിരെ നടപടിയെടുക്കുന്നതിൽ പഞ്ചായത്തിനു വീഴ്ച പറ്റിയെന്നും സിംഗിൾബെഞ്ച് കുറ്റപ്പെടുത്തി.

Tags:    
News Summary - Harmful practices should be prevented even in the name of religion - High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT