ഹരിത വി. കുമാറിന് വനിത-ശിശു വികസന വകുപ്പ് ഡയറക്ടറുടെ അധിക ചുമതല; കോഴിക്കോട് കലക്ടർ ഗീത ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ

തിരുവനന്തപുരം: ​സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിതയായ ഹരിത വി. കുമാറിന് വനിത-ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതല കൂടി നൽകി.

പഞ്ചായത്ത് ഡയറക്ടറായ എച്ച് ദിനേശനെ സാമൂഹിക നീതി വകുപ്പ് ഡയറക്ടറായി മാറ്റി നിയമിച്ചു. അതോടൊപ്പം കേരള സാമൂഹിക സുരക്ഷ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടറുടെ ചുമതല കൂടി ഇദ്ദേഹം വഹിക്കും. കോഴിക്കോട് ജില്ല കലക്ടർ ഗീതയെ ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണറായി മാറ്റി നിയമിച്ചു. ഗീത ലാൻഡ് ബോർഡ് സെക്രട്ടറിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡയറക്ടറുടെയും അധിക ചുമതല കൂടി വഹിക്കും.

ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ അർജുൻ പാണ്ഡ്യനെ ഹൗസിങ് കമ്മീഷണറായി നിയമിച്ചു. അർജുൻ പാണ്ഡ്യൻ ഇപ്പോൾ വഹിക്കുന്ന സാമൂഹിക സന്നദ്ധസേന ഡയറക്ടറുടെയും യൂത്ത് ലീഡർഷിപ്പ് അക്കാദമി ഡയറക്ടറുടെയും അധിക ചുമതലകൾക്ക് പുറമെ, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസറുടെയും കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് സെക്രട്ടറിയുടെയും അധികാരം കൂടി വഹിക്കണം. 

Tags:    
News Summary - Haritha V. Kumar has the additional charge of Director, Women and Child Development Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.