Posted On
date_range Updated On
date_range ഹരിത: മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ലീഗ്
മലപ്പുറം: എം.എസ്.എഫ് വനിത വിഭാഗമായ 'ഹരിത' സംസ്ഥാന കമ്മിറ്റിയെ മരവിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. അച്ചടക്കമാണ് പ്രധാനം. ലീഗ് സ്ത്രീവിരുദ്ധമെന്ന് പ്രചരിപ്പിക്കുന്നത് പാർട്ടി വിരുദ്ധരാണ്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആരെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ല. ആരോപണ വിധേയരായ എം.എസ്.എഫ് നേതാക്കളുടെ വിശദീകരണം കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസിനെതിരെ ജില്ല കമ്മിറ്റികളുടെ കത്ത് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.