കാറിന് പിന്നിൽ ലോറിയിടിച്ച് യുവതി മരിച്ചു

ഹരിപ്പാട്: കുടുംബം സഞ്ചരിച്ചിരുന്ന കാറും മീൻ കയറ്റിവന്ന ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ച് യുവതി മരിച്ചു. മാതാപിതാക്കൾക്കും സഹോദരനും പരിക്കേറ്റു. കൊല്ലം ശൂരനാട് നടുവിലെമുറി അരുണോദയത്തിൽ അഞ്ജു വി. ദേവാണ്​ (26) മരിച്ചത്. ദേശീയപാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപം ശനിയാഴ്ച രാവിലെ 11ഓടെയായിരുന്നു അപകം.

ഇവർ സഞ്ചരിച്ചിരുന്ന കാറിൽ എതിരെവന്ന മീൻ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന അഞ്ജുവി​െൻറ അച്ഛൻ വാസുദേവൻ നായർ, അമ്മ രേണുകാദേവി, കാർ ഓടിച്ചിരുന്ന സഹോദരൻ അരുൺ എന്നിവരെ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശൂരനാട് നിന്ന് അഞ്ജുവും കുടുംബവും ഭർത്താവ് സുധീഷി​െൻറ പെരുമ്പാവൂരിലുള്ള വീട്ടിലേക്ക് പോവുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം തെറ്റിയ കാറി​െൻറ പിന്നിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും പുറത്തേക്ക് തെന്നിമാറി.

അഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിൽ എം.എസ്​സി സൈക്കോളജി പൂർത്തിയാക്കിയ ശേഷം എറണാകുളത്ത് ക്ലിനിക്കൽ സൈക്കോളജിസ്​റ്റായി ജോലി ചെയ്തിരുന്നു. വിവാഹ വാർഷികത്തിന് ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴാണ് ദുരന്തം. അടുത്ത മാസം മൂന്നിനാണ് വിവാഹ വാർഷികം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.