പ്രസാദ്
Posted On
date_range Updated On
date_range പട്ടികജാതി പെൺകുട്ടിക്ക് പീഡനം; പ്രതിക്ക് ജീവപര്യന്തം തടവ്
കുന്നംകുളം: പട്ടികജാതി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയടക്കാനും കുന്നംകുളം പോക്സോ കോടതി വിധിച്ചു. പിഴത്തുകയിൽ ഒരു ലക്ഷം തുക ഇരക്ക് നൽകാനും വിധിച്ചു.
ഞമനേങ്ങാട് മനയിൽ പ്രസാദിനെയാണ് (37) കുന്നംകുളം പോക്സോ കോടതി പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ജീവപര്യന്തം തടവും 50000 രൂപ പിഴയും പോക്സോ നിയമപ്രകാരം 10 വർഷം തടവും 50000 രൂപയും ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഒരു വർഷം തടവും 50000 രൂപയും പിഴ വിധിച്ചത്. 2013ലാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.