തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായത്തെ ‘ഹാപ്പിലാൻഡ്’ അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടത്തിൽ ശക്തമായ നടപടിയിലേക്ക് പൊലീസ്. പാർക്കിന്‍റെ ചെയർമാന്‍, സൂപ്പർവൈസർ, സ്വിങ് ചെയർ പ്രവർത്തിപ്പിച്ച ഓപ്പറേറ്റർ, ഇലക്ട്രീഷ‍്യന്‍ തുടങ്ങിയ നാല് പേർക്കെതിരെ കേസെടുത്തു. വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. സംഭവത്തിന്‍റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മുഴുവന്‍ അമ്യൂസ്മെന്‍റ് പാർക്കുകളിലും പരിശോധന നടത്താന്‍ സർക്കാർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
ഇന്നലെയുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർക്കാണ് പരിക്കേറ്റത്. പാർക്കിലെ ജയന്റ് വീൽ പെട്ടെന്ന് പൊട്ടി താഴേക്ക് പതിച്ചായിരുന്നു അപകടം. 30ഓളം പേർ ജയന്റ് വീലിൽ ഉണ്ടായിരുന്നതായാണ് വിവരം. റൈഡിന്റെ വെൽഡിങ് പൊട്ടിയതാണ് അപകടകാരണമെന്നാണ് നിഗമനം. അപകടത്തിൽ പരിക്കേറ്റ ആറ് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.