പാണക്കാട് സാദാത്തുക്കളുടെ മഖാമുകളിൽ വസ്ത്രം വിരിക്കുന്നതിനെക്കുറിച്ച് കെ.എം. ഷാജിക്ക് എന്താണ് പറയാനുള്ളത്? -ഹമീദ് ഫൈസി അമ്പലക്കടവ്

കോഴിക്കോട്: മുസ്‌ലിം ലീഗ് നോതവ് കെ.എം. ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വിശുദ്ധാത്മാക്കളുടെ കബറിടത്തിൽ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീർത്തും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സുന്നികൾക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിതെന്നും അദ്ദേഹം പററയുന്നു.

സുന്നികൾക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകൾക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലർ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ല. മുസ്‌ലിം ലീഗിൽ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളിൽ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്‌ലിം ലീഗ് നേതാക്കന്മാർ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ചും എന്താണ് ഷാജിക്ക് പറയാനുള്ളത്? -എന്നും ഹമീദ് ഫൈസി ചോദിക്കുന്നു.

അബ്ദുൽ ഹമീദ് ഫൈസിയുടെ ഫേസ്ബുക്ക് കുറിപ്പ്

വിശുദ്ധാത്മാക്കളുടെ കബറിടത്തിൽ അവരെ ആദരിച്ചുകൊണ്ട് വസ്ത്രം വിരിക്കുന്നത് തെറ്റാണെന്ന നിലയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി നടത്തിയ പ്രസ്താവന മതവിശ്വാസികളെ, പ്രത്യേകിച്ച് സുന്നി വിഭാഗത്തെ ഏറെ വേദനിപ്പിക്കുന്നതും തീർത്തും പ്രതിഷേധാർഹവുമാണ്.

സുന്നികൾക്ക് എതിരെ അദ്ദേഹം നടത്തുന്ന ആദ്യത്തെ പ്രതികരണമല്ലിത്.

സുന്നികൾക്കെതിരെയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അധ്യക്ഷനെതിരെയും സുന്നി സംഘടനകൾക്കെതിരെയും കഴിഞ്ഞ കുറച്ച് കാലമായി ചിലർ പ്രതികരിച്ചു കൊണ്ടിരിക്കുന്നു. സമസ്തയെ ദുർബലപ്പെടുത്താൻ പാർട്ടി സ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുന്ന രീതി ആർക്കും ഗുണം ചെയ്യില്ല. മുജാഹിദ് വിഭാഗങ്ങൾക്ക് മുസ്ലിം ലീഗിൽ എത്ര ഉയർന്ന സ്ഥാനവും അലങ്കരിക്കാം. സുന്നികൾ അതുൾക്കൊള്ളും. പക്ഷേ, ആ സ്ഥാനത്തിരുന്ന് കൊണ്ട് മുസ്ലീങ്ങളുടെ മഹാഭൂരിപക്ഷം വരുന്ന സുന്നികളെയും അവർ ഏറെ ആദരിക്കുന്ന മഹാത്മാക്കളെയും ഇകഴ്ത്തി കാണിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല.

ഈ പ്രസ്താവനയിലൂടെ മാതാ അമൃതാനന്ദമയി ദേവിയെയും വിശുദ്ധാത്മാക്കളെയും ഒരുപോലെ കാണുന്ന മുജാഹിദ് വിശ്വാസം ഒളിച്ചു കടത്താനാണ് ഷാജി ശ്രമിക്കുന്നത്. മന്ത്രിമാക്കും പാർട്ടി നേതാക്കൾക്കും മതവിശ്വാസവും മതാനുഷ്ഠാന കർമ്മങ്ങളും എത്ര വരെ നിർവഹിക്കാം എന്ന് ഷാജി വ്യക്തമാക്കേണ്ടിയിരിക്കുന്നു.

മുസ്ലിം ലീഗിൽ ഏറ്റവും ആദരണീയരായ നേതാക്കളായി കരുതപ്പെടുന്ന പാണക്കാട് സാദാത്തുക്കളുടെ മഖാമുകളിൽ വസ്ത്രം വിരിച്ചതിനെ കുറിച്ചും മുസ്ലിം ലീഗ് നേതാക്കന്മാർ മഹാന്മാരുടെ മഖ്ബറകൾ സിയാറത്ത് ചെയ്യുന്നതും അവിടെ വസ്ത്രം വിരിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് എന്താണ് ഷാജിക്ക് പറയാനുള്ളത്.?
അബ്ദുൽ ഹമീദ് ഫൈസി

Full View

Tags:    
News Summary - Hameed Faizy Ambalakadavu fb post against KM shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.