'കലോത്സവങ്ങളില്‍ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാല്‍ തടയും' -ഹിന്ദു ഐക്യവേദി നേതാവ് ആർ.വി ബാബു

തിരുവനന്തപുരം: കലോത്സവങ്ങളിൽ ഹലാല്‍ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ ഹിന്ദു ഐക്യവേദി തടയുമെന്ന് ആർ.വി ബാബു. അടുത്ത സ്കൂൾ കലോത്സവം മുതൽ നോൺ-വെജ് നൽകുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദി നേതാവ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

കലോത്സവ ഭക്ഷണശാലയില്‍ നോണ്‍ വെജ് ആഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാല്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ എന്നും മന്ത്രി പറഞ്ഞിരുന്നു. നോണ്‍ വേജ് നല്‍കുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കലോത്സവത്തിലെ വെജിറ്റേറിയൻ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങളെ തുടർന്ന് പാചക വിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി ഇനി കലോത്സവങ്ങളിലെ ഊരുപുരയിലകളിലുണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു.


പഴയിടം നമ്പൂതിരി കൃത്യമായി തന്റെ ജോലി നിർവഹിച്ചെന്നും ഒരു പരാതിയുമില്ലെന്നുമാണ് മന്ത്രി വി.ശിവൻകുട്ടി ഇതിനോട് പ്രതികരിച്ചത്. പഴയിടത്തെ വേദനപ്പിക്കേണ്ടിയിരുന്നില്ലെന്നും കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേത് മാത്രമല്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിപ്രായം കോഴിക്കോട് കണ്ടതാണ്. ബ്രഹ്മണ മേധാവിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. ഒരു വിവാദവും ഇല്ലാത്തപ്പോള്‍ എന്തെങ്കിലും ഉണ്ടാക്കുന്നു എന്ന് മാത്രം. അടുത്ത കലോത്സവത്തിന് പഴയിടമില്ലെങ്കില്‍ ടെന്‍ഡര്‍ വഴി മറ്റൊരാളെ കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - 'If Halal food is decided to be served in festivals, it will be stopped' - RV Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.