ഹജ്ജ്: ജാഫര്‍ മാലിക്കിന് പ്രത്യേക ചുമതല

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ജാഫര്‍ മാലിക് ഐ എ എസ് വഹിക്കും. നിലവില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹത്തെ സര്‍ക്കാര്‍ അധിക ചുമതല നല്‍കി നിയമിക്കുകയായിരുന്നു.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. ഹജ്ജ് തീര്‍ത്ഥാടകരുടെ ക്ഷേമം ഉറപ്പുവരുത്തുകയും യാത്രക്കിടയിലുണ്ടാകുന്ന വിവിധ വിഷയങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി പോകുന്നവരുടെ മതിയായ സൗകര്യം ഉറപ്പുവരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള ഇടപെടലുകളും ഈ ഉദ്യോഗസ്ഥന്‍ നടത്തും.

Tags:    
News Summary - Hajj: Special charge for Jafar Malik

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.