കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇൗ വർഷത്തെ ഹജ്ജിന് 128 പേർക്ക് കൂടി അവസരം ലഭിച്ചു. കാത്തിരിപ്പ് പട്ടികയിൽ 321 മുതൽ 448 വരെയുള്ളവർക്കാണ് പുതുതായി അവസരം ലഭിച്ചത്. ഇവർക്ക് മക്കയിൽ അസീസിയ കാറ്റഗറിയിലാണ് താമസസൗകര്യം ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ടവർ വിദേശവിനിമയ സംഖ്യയിനത്തിലും വിമാനനിരക്കിലുമായി 2,01,750 രൂപ ജൂലൈ 10നകം അടക്കണം. മുഴുവൻ വിമാനക്കൂലിയും അടക്കേണ്ട റിപ്പീറ്റർ വിഭാഗത്തിലുള്ളവർ കൂടുതലായി 10,750 രൂപയും ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 8,000 രൂപയും അടക്കണം. പണമടച്ച് ബാങ്ക് പേ ഇൻ സ്ലിപ്പിെൻറ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കൽ സർട്ടിഫിക്കറ്റുമടക്കം ജൂലൈ 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം. വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടണമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അറിയിച്ചു. നേരത്തെ, കാത്തിരിപ്പ് പട്ടികയിൽ നിന്ന് 324 പേർക്ക് അവസരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.