Posted On
date_range Updated On
date_range ഹജ്ജ്: സംസ്ഥാനത്തെ ആദ്യ വിമാനം പുറപ്പെട്ടു
നെടുമ്പാശ്ശേരി: സംസ്ഥാനത്ത് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുളള ആദ്യ ഹജ്ജ് സംഘം പുറപ്പെട്ടു. അഞ്ചുമണിക്ക് റണ്‍വേയിലെത്തേണ്ട വിമാനം ആറുമണിക്കാണ് എത്തിയത്. മന്ത്രി കെടി ജലീല്‍ വിമാനം ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ വിമാനത്തിൽ 139 പുരുഷന്മാരും 161 സ്ത്രീകളും യാത്രയായി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യ ദിനം 900 ഹാജിമാർ യാത്രയാകും. ഞായറാഴ്ച രാവിലെ 6.45നും 11.30നും വൈകീട്ട് 5.45നുമാണ് തീർഥാടകരെയും വഹിച്ചുള്ള സൗദി എയർ ലൈൻസ് വിമാനങ്ങൾ യാത്രയാവുക. ഓരോ വിമാനത്തിലും 300 തീർഥാടകർ വീതം ഉണ്ടാകും. 11.30നുള്ള വിമാനത്തിൽ 133 പുരുഷന്മാരും 167 സ്ത്രീകളും. വൈകീട്ട് 5.45ന് 132 പുരുഷന്മാരും 168 സ്ത്രീകളും യാത്രയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.