Posted On
date_range Updated On
date_range ഹജ്ജ്: കവർ നമ്പർ ലഭിക്കാത്തവർ ബന്ധപ്പെടണം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജിന് അപേക്ഷ സമർപ്പിച്ച അപാകതകളില്ലാത്ത എല്ലാവർക്കും കവർ നമ്പറുകൾ എസ്.എം.എസ്, തപാൽ മുഖേന അയച്ചതായി അസി. സെക്രട്ടറി അറിയിച്ചു. നിശ്ചിത സമയത്തിനകം അപേക്ഷ സമർപ്പിച്ചിട്ടും കവർ നമ്പർ ലഭിക്കാത്ത അപേക്ഷകർ ഡിസംബർ 29നകം പണമടച്ച രസീത്, ഹജ്ജ് അപേക്ഷയുടെ കോപ്പി, പാസ്പോർട്ട് കോപ്പി, ബാങ്ക് അക്കൗണ്ട് തുടങ്ങിയ രേഖകളുടെ കോപ്പിസഹിതം കരിപ്പൂർ ഹജ്ജ് ഹൗസിൽ നേരിട്ട് എത്തണം. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽനിന്നും പാസ്പോർട്ട് നമ്പർ ഉപയോഗിച്ചും കവർ നമ്പർ ലഭിക്കുന്നതാണ്. വിവരങ്ങൾക്ക് ഫോൺ: 04832710717, 2717571.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.