Posted On
date_range Updated On
date_range ഹജ്ജ് കമ്മിറ്റി യോഗം ഇന്ന്
കൊണ്ടോട്ടി: പുതിയ ഹജ്ജ് നയത്തിലെ ശിപാർശകൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെ.ഡി.ടി കോൺഫറൻസ് ഹാളിൽ ചേരും. ഹജ്ജ്കാര്യ മന്ത്രി ഡോ. കെ.ടി. ജലീൽ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി. മുഹമ്മദ് ബഷീർ എം.പി തുടങ്ങിയവർ സംബന്ധിക്കും. ഒക്ടോബർ 30-ന് മുംബൈയിൽ നടക്കുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കേണ്ട പ്രമേയത്തിന് യോഗം രൂപം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.