ഗ്യാൻവാപി: കോടതി ഉത്തരവ് ജുഡീഷ്യൽ കർസേവക്ക് വഴിയൊരുക്കും–ഐ.എൻ.എൽ

കോഴിക്കോട്: വാരാണസി ഗ്യാൻവാപി മസ്ജിദ് വളപ്പിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് ഹിന്ദുസ്ത്രീകൾ നൽകിയ ഹരജി നിലനിൽക്കുമെന്ന വാരാണസി ജില്ല കോടതി ഉത്തരവ് 1991ലെ ആരാധനാലയ നിയമ ലംഘനമാണെന്ന് ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.

ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതിയുടെ വിവാദ നടപടിയുടെ നടുക്കത്തിൽനിന്ന് രാജ്യം മുക്തമാകുന്നതിനു മുമ്പേ, കാശിപള്ളിയുടെ പരിപാലകരുടെ ഹരജി തള്ളിയ വാരാണസി ജില്ല കോടതി മറ്റൊരു ജുഡീഷ്യൽ കർസേവക്ക് വഴിതുറന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Gyanwapi: Court order will pave the way for judicial Karseva – INL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.