ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്​തരെ പ്രവേശിപ്പിക്കില്ല

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്​തരെ പ്രവേശിപ്പിക്കില്ലെന്ന്​ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവിഡ്​ ഭീതി നിലനിൽക്കുന്നതിനാലാണ്​ തീരുമാനം. നിശ്​ചയിച്ച രണ്ട്​ വിവാഹങ്ങൾ നാളെ നടക്കും. ഞായറാഴ്​ച മുതൽ വിവാഹങ്ങൾക്ക്​ അനുമതി നൽകില്ലെന്നും ദേവസ്വം മന്ത്രി അറിയിച്ചു.

നേരത്തെ ശബരിമല ക്ഷേ​ത്രം തുറക്കേ​െണ്ടന്ന്​ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു​. മിഥുന മാസപൂജക്കായി നടതുറക്കുന്നതിനോട് അനുബന്ധിച്ച് ശബരിമല ക്ഷേത്രത്തിൽ ഉൽസവം നടത്തേണ്ടെന്ന തന്ത്രിയുടെ തീരുമാനം അംഗീകരിച്ചായിരുന്നു ദേവസ്വം ബോർഡി​​െൻറ നടപടി. ഇതിന്​ പിന്നാലെയാണ്​ ഗുരുവായൂർ ​ക്ഷേത്രത്തിലും ഭക്​തരെ പ്രവേശിപ്പിക്കേണ്ടന്ന നിലപാടിലേക്ക്​ ഗുരുവായൂർ ദേവസ്വവും എത്തിയത്​​​. 

 കേന്ദ്രസർക്കാർ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകിയതോടെയാണ്​ കേരളത്തിലും ക്ഷേത്രങ്ങൾ തുറന്നത്​. എന്നാൽ, ഇതിനെതിരെ ബി.ജെ.പിയും കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.
 

Tags:    
News Summary - Guruvayur temple opening-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.