ഗുരുവായൂര്‍: ദേവസ്വം ഓഫിസിലെ കമ്പ്യൂട്ടറിലെ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ഒരു താൽക്കാലിക ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റുകയും ചെയ്തു. സസ്പെൻഷനിലായ മൂന്ന് പേരും ഇടതുയൂനിയൻ അംഗങ്ങളാണ് .
സെക്ഷെൻറ ചുമതലയുണ്ടായിരുന്ന അസി. എൻജിനീയർ കെ.പി. വിനോദ് കുമാർ, ഫസ്റ്റ് ഗ്രേഡ് ഓവർസിയർമാരായ രാജേഷ്കുമാർ, സതീഷ്കുമാർ എന്നിവരെയാണ് ദേവസ്വം ഭരണസമിതി സസ്പെൻഡ് ചെയ്തത്. താൽക്കാലിക ജീവനക്കാരനായ പ്രജീഷിനെയാണ് ജോലിയിൽ നിന്ന് മാറ്റിയത്.
ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ സി. ശങ്കർ, ലോ ഓഫിസർ ആർ. നിഖിൽ എന്നിവരുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേവസ്വം ചെയർമാൻ വാർത്തകുറിപ്പിൽ വിശദീകരിച്ചു. ഹാർഡ് ഡിസ്ക് മോഷണം പോയത്. ദേവസ്വം ചെയർമാനെതിരെ സി.പി.എം അനുകൂല യൂനിയനുകളിലുള്ളവർ തന്നെ പാർട്ടി നേതൃത്വത്തിന് ദേവസ്വം ഓഫിസിലെ കമ്പ്യൂട്ടറിലൂടെ പരാതി അയച്ചുവെന്ന വിവാദത്തിനിടെയായിരുന്നു മോഷണം.
വിവാദ പരാതി അയക്കാൻ ഉപയോഗിച്ച കമ്പ്യൂട്ടറിെൻറ ഹാർഡ് ഡിസ്കാണ് മോഷണം പോയതെന്ന് ആരോപണം ഉയർന്നിരുന്നു. സംഭവത്തിലെ പ്രതികളെ പിടികൂടിയിട്ടില്ല, ഹാർഡ് ഡിസ്കും കണ്ടെടുക്കാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.