തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിൻെറ ഭാഗമായി വാണിജ്യ -വാണിജ്യേതര സ്ഥാപനങ്ങൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുഭരണ വകുപ്പാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ജീവനക്കാരും ഉപഭോക്താക്കളും പാലിക്കേണ്ട നിർദേശങ്ങളാണ് ഉത്തരവിൽ പറയുന്നത്.
മാർഗനിർദേശങ്ങൾ
1. നോട്ടീസ് ബോർഡ്
സ്ഥാപനത്തിനു മുന്നിൽ ഒരു പ്രധാന സ്ഥലത്ത് ഇനിപറയുന്ന സന്ദേശമുള്ള അറിയിപ്പ് പ്രദർശിപ്പിക്കണം.
2.സ്ഥാപനങ്ങളുടെ പ്രവേശനകവാടത്തിനടുത്ത് പ്രവർത്തനസമയം മുഴുവൻ സാനിറ്റൈസർ/ലിക്വിഡ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കാനുള്ള സൗകര്യം ലഭ്യമാക്കണം.
3. സ്ഥാപനത്തിൽ പ്രവേശിക്കുന്ന എല്ലാ ജീവനക്കാരും ഉപഭോക്താക്കളും സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിൈറ്റസർ ഉപയോഗിച്ചോ കൈ ശുചിയാക്കണം.
4. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും പ്രവൃത്തിസമയങ്ങളിൽ ഉടനീളം മാസ്ക് ധരിക്കണം.
5. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് സ്ഥാപനങ്ങളിൽ വിസ്തൃതിക്കനുസരിച്ച്, പ്രവേശിപ്പിക്കുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം.
6. സ്ഥാപനങ്ങളിൽ തിരക്ക് ഒഴിവാകാൻ മുൻകൂർ അപ്പോയിൻറ്മെൻറ്/ക്യൂ സിസ്റ്റം ഉപയോഗിക്കേണ്ടതാണ്.
7. സ്ഥാപനങ്ങളിലെ വിശ്രമ പ്രദേശങ്ങളിൽ ഉപഭോക്താക്കൾക്ക് മതിയായ വായുസഞ്ചാരവും സാമൂഹിക അകലം പാലിച്ച് ഇരിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണം.
8. സ്ഥാപനങ്ങളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിന് അടച്ച കാബിനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
9. സാധ്യമാകുമെങ്കിൽ ഓൺലൈൻ സൗകര്യങ്ങളോ സ്വയംസേവന കിയോസ്കുകളോ ഉപയോഗിക്കാൻ ആളുകളെ പരമാവധി പ്രോത്സാഹിപ്പിക്കണം.
10. സാധ്യമാകുന്ന സ്ഥലങ്ങളിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ ആശയവിനിമയം നടത്തുന്നതിന് ഇടയിലായി കണ്ണാടി/സുതാര്യമായ ഫൈബർകൊണ്ടുള്ള സ്ക്രീനുകൾ ഉപയോഗിക്കേണ്ടതാണ്.
11. സ്ഥാപനങ്ങളിലെ വായുസഞ്ചാരം ഉറപ്പിക്കുന്നതിനായി എല്ലാ വാതിലുകളും ജാലകങ്ങളും തുറന്നിടണം. എയർ കണ്ടീഷനറുകൾ ഉപയോഗിക്കുന്നെങ്കിൽ, മണിക്കൂറിൽ ആറ് എയർ കറൻറ് എക്സ്ചേഞ്ചുകളെങ്കിലും ഉറപ്പാക്കുക. എയർകണ്ടീഷനിങ് ഉപയോഗിക്കുേമ്പാൾകൂടി ജാലകങ്ങളും വാതിലുകളും ഇടക്കിടെ വായുസഞ്ചാരത്തിനായി തുറന്നിടാൻ ശ്രദ്ധിക്കേണ്ടതാണ്. മുറിക്കുള്ളിലെ താപനില 24 ഡിഗ്രി സെൽഷ്യസിലും അന്തരീക്ഷാർദ്രത 40 മുതൽ 70 ശതമാനം വരെ ആയി നിലനിർത്തുന്നവിധത്തിൽ എയർകണ്ടീഷനുകൾ പ്രവർത്തിപ്പിക്കണം.
12. പ്രവൃത്തിസമയങ്ങളിലുടനീളം ശുചിമുറി, അടുക്കള എന്നിവയിലുള്ള എക്സ്ഹോസ്റ്റ് ഫാനുകൾ പ്രവർത്തിക്കണം.
13. ചെറിയ രീതിയിലാണെങ്കിലും തലവേദന, തൊണ്ടവേദന, പനി, ചുമ, വയറിളക്കം എന്നീ രോഗലക്ഷണങ്ങളുള്ള ജീവനക്കാർ ജോലിയിൽനിന്ന് വിട്ടുനിൽക്കണം. ജീവനക്കാർക്ക് രോഗലക്ഷണങ്ങളുണ്ടോയെന്ന് എല്ലാ ദിവസവും സ്ക്രീനിങ് നടത്തുന്നുണ്ടെന്ന് സ്ഥാപന മേധാവി ഉറപ്പുവരുത്തേണ്ടതാണ്. സാധ്യമാകുമെങ്കിൽ ഇൻഫ്രാറെഡ് തെർമോമീറ്ററുകൾ (ശരീരത്തിൽ തൊടാതെ) അല്ലെങ്കിൽ തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവർക്ക് ‘ദിശ’യുമായി ബന്ധപ്പെട്ട് മാർഗനിർേദശങ്ങളനുസരിച്ച് ആരോഗ്യപരിപക്ഷ തേടണം.
14. കൂടുതൽ സ്പർശനമേൽക്കുന്ന വാതിൽപ്പിടികൾ, കൗണ്ടറുകൾ, മേശകൾ, കസേരകളുടെ കൈപ്പിടികൾ, ഹാൻഡ് റെയിലുകൾ, പൊതുവായി ഉപയോഗിക്കുന്ന പേനകൾ, ടച്ച് സ്ക്രീനുകൾ തുടങ്ങിയവ ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോൈററ്റ് ലായനി അല്ലെങ്കിൽ ഒരു ലിറ്റർ വെള്ളത്തിൽ 30 ഗ്രാം ബ്ലീച്ചിങ് പൊടി ഉപയോഗിച്ചോ അല്ലെങ്കിൽ തത്തുല്യമായ ലായനി ഉപയോഗിച്ചോ ഒാരോ മണിക്കൂർ ഇടവിട്ട് തുടച്ച് അണുമുക്തമാക്കണം.
15. പൊതുവായി ഉപയോഗിക്കുന്ന പേനകളും പേന പങ്കിടുന്നതും കഴിയുന്നിടത്തോളം ഒഴിവാക്കേണ്ടതാണ്.
16. ജീവനക്കാർ ഒാരോ ഉപഭോക്താവിനോടും ഇടപെട്ടശേഷം/സാധനങ്ങൾ കൈമാറ്റം ചെയ്തതിനുശേഷം/പണമിടപാടിനുശേഷം/കൂടുതൽ സ്പർശനമേൽക്കുന്നിടങ്ങളിൽ തൊട്ടതിനുശേഷം കൈകൾ സാനിറ്റൈസർ ഉപയോഗിച്ചോ സോപ്പ് ഉപയോഗിച്ചോ ശുചിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
17. പണം കൈകാര്യം ചെയ്യുന്ന വ്യക്തികൾ ഉമിനീർ ഉപയോഗിച്ച് വിരലുകൾ നനച്ചുകൊണ്ട് പണം എണ്ണരുത്.
18. സ്ഥാപനങ്ങളിൽ ഡിജിറ്റൽ ഇ-വാലറ്റ്, UPI അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലുള്ള കരസ്പർശമില്ലാത്ത പണമിടപാട് രീതികൾ പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
19. ഡിസ്പ്ലേകളിലും മറ്റ് ഉപരിതലങ്ങളിലും അനാവശ്യമായി സ്പർശിക്കരുതെന്ന് ഉപഭോക്താക്കൾക്ക് നിർദേശം നൽേകണ്ടതാണ്.
20. കഴിയുന്നത്രയും ലിഫ്റ്റുകൾ ഒഴിവാക്കുക. ഓരോ മണിക്കൂറിലും അണുനാശിനി ഉപയോഗിച്ച് ലിഫ്റ്റ് ബട്ടണുകൾ, എസ്കലേറ്റർ ഹാൻഡ് റെയിലുകൾ തുടച്ചു വൃത്തിയാക്കേണ്ടതാണ്.
21. സ്ഥാപനങ്ങളിൽ കുടിവെള്ളം, ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങൾ വിതരണം ചെയ്യുന്നതിന് ഡിസ്പോസിബിൾ പേപ്പർകപ്പുകൾ ഉപയോഗിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.