കോളജ്​ തുറക്കാൻ മാർഗനിർദേശമായി; സർക്കാർ ഉത്തരവ്​ പുറത്തിറങ്ങി

തിരുവനന്തപുരം: കോളജ്​ തുറക്കുന്നതിനുള്ള മാർഗനിർദേശങ്ങളുമായി സർക്കാർ ഉത്തരവ്​ പുറത്തിറങ്ങി. ഒക്​ടോബർ നാല്​ മുതൽ കോളജുകൾക്ക്​ തുറന്ന്​ പ്രവർത്തിക്കാമെന്ന്​ സർക്കാർ ഉത്തരവിൽ വ്യക്​തമാക്കുന്നു. അവസാന വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകളാവും തുടങ്ങുക.

ബിരുദാനന്തര ബിരുദ ക്ലാസുകളിൽ മുഴുവൻ കുട്ടികൾക്കും ദിവസവും ക്ലാസുണ്ടാകും. ബിരുദ ക്ലാസുകൾ ആവശ്യമെങ്കിൽ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ച്​ ആയി പരിഗണിച്ച്​ ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന്​ സ്ഥലം ലഭ്യമായ ഇടങ്ങളിൽ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണ്​. സയൻസ്​ വിഷയങ്ങളിൽ പ്രാക്​ടിക്കലിന്​ മുൻതൂക്കം നൽകണം. ക്ലാസുകളുടെ സമയം കോളജുകൾക്ക്​ തീരുമാനിക്കാമെന്നും ഉത്തരവിൽ പറയുന്നു​.

കോളജുകളിൽ വിദ്യാർഥികളും അധ്യാപകരും കോവിഡ്​ ​പ്രോ​ട്ടോകോൾ പാലിക്കുന്നുണ്ടെന്ന്​ ഉറപ്പാക്കണം. കോളജുകളും പരിസരവും അണുവിമുക്​തമാക്കുന്നതിനുള്ള നടപടികൾ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന്​ സ്വീകരിക്കണം. കോളജ്​ വിദ്യാർഥികൾക്കായി പ്രത്യേക വാക്​സിനേഷൻ ഡ്രൈവുണ്ടാകുമെന്നും സർക്കാർ ഉത്തരവിൽ വ്യക്​തമാക്കുന്നു. 

Tags:    
News Summary - Guided to open college; Government order issued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.