തിരുവനന്തപുരം: കാട്ടാക്കട കിള്ളി സ്വദേശിനി സുമയ്യയുടെ നെഞ്ചിൽ കുടുങ്ങിയ ഗൈഡ് വയർ കീഹോൾ ശസ്ത്രക്രിയ വഴി നീക്കാനുളള ശ്രമം പരാജയം. ഗൈഡ് വയർ പുറത്തെടുക്കാൻ സാധിക്കുമോ എന്നറിയാൻ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയാണ് രണ്ടുതവണ പരാജയപ്പെട്ടത്.
പുറത്തെടുത്താൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ശ്രമം ഡോക്ടർമാർ തൽക്കാലം അവസാനിപ്പിച്ചു. ഓപൺഹാർട്ട് ശസ്ത്രക്രിയ വഴി മാത്രമെ ഇനി ശ്രമം നടത്താൻ കഴിയൂ എന്നാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്. സുമയ്യ ശനിയാഴ്ച ആശുപത്രി വിടും.
ഗൈഡ് വയറിന്റെ രണ്ടറ്റം ധമനിയുമായി ഒട്ടിച്ചേർന്ന നിലയിലാണ്. ആശുപത്രി അധികൃതർ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. രണ്ടുവർഷം മുമ്പ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് യുവതിയുടെ നെഞ്ചിൽ ഗൈഡ് വയർ കുടുങ്ങിയത്.
കഫക്കെട്ട് വന്നതിനെത്തുടർന്ന് എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചിൽ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോൾ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒഴിഞ്ഞു മാറുകയും സംഭവം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. നിയമ നടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.