Posted On
date_range Updated On
date_range സംസ്‌കൃത സര്‍വകലാശാലയില്‍ ഗസ്റ്റ് അധ്യാപക ഒഴിവുകള്‍
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ കായിക പഠന വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക് ആഗസ്റ്റ് 21ന് ഉച്ചകഴിഞ്ഞ് ഒന്നിന് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം.
യു.ജി.സി യോഗ്യതയുളളവരുടെ അഭാവത്തില്‍ നോണ്‍ യു.ജി.സിക്കാരെയും പരിഗണിക്കുന്നതാണ്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കായിക പഠന വിഭാഗത്തില്‍ ഹാജരാകണമെന്ന് സർവകലാശാല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.