Posted On
date_range Updated On
date_range ജി.എസ്.ടി. സമാരംഭ പരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കും -ചെന്നിത്തല
തിരുവനന്തപുരം: കൊച്ചിയില്‍ വെള്ളിയാഴ്ച നടക്കുന്ന കേരള സര്‍ക്കാറിന്‍റെ ചരക്ക് സേവന നികുതി (ജി.എസ്.ടി) സമാരംഭപരിപാടി യു.ഡി.എഫ്. ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ചര്‍ച്ച ചെയ്യാതെ ഓര്‍ഡിനന്‍സ് കൊണ്ടു വന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടി ബഹിഷ്‌കരിക്കുന്നത്. ഇന്ത്യയില്‍ ജമ്മുകശ്മീര്‍ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും ജി.എസ്.ടി. സംബന്ധിച്ച് നിയമസഭയില്‍ ചര്‍ച്ച നടന്നതാണ്. എന്നാല്‍, നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചിട്ടും അത് ചെയ്യാതെ ഓര്‍ഡനന്‍സായി ജി.എസ്.ടി. കൊണ്ടുവന്നത് പ്രതിഷേധാര്‍ഹമാണെന്നും ചെന്നിത്തല വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.