Posted On
date_range Updated On
date_range കൊല്ലത്ത് വനത്തിൽ കുടുങ്ങിയ 14 അംഗ സംഘത്തെ രക്ഷപ്പെടുത്തി
അഞ്ചൽ: കനത്ത മഴയിൽ കൊല്ലത്ത് വനത്തിൽ കുടുങ്ങിയ 14 അംഗ തൊഴിലാളി സംഘത്തെ രക്ഷപ്പെടുത്തി. കുളത്തൂപ്പുഴ പൊലീസും വനപാലകരും കടയ്ക്കൽ അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഴയിൽ ആറ് കടക്കാനാകാതെയാണ് സംഘം വനത്തിൽ കുടുങ്ങിയത്. ചോഴിയക്കോട് ശംഖിലി വനമേഖലയിൽ ലോറിക്കടവിലായിരുന്നു സംഭവം. മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും സംഘത്തിലുണ്ടായിരുന്നു.
ആറ്റിൽ നീരൊഴുക്ക് വർധിച്ചതോടെ കുടുങ്ങിപ്പോകുകയായിരുന്നു. ആറിനുകുറുകെ വടം കെട്ടിയായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.