ബസിെൻറ ചില്ല് തകർത്ത നിലയിൽ
Posted On
date_range Updated On
date_range ഇരുചക്ര വാഹനത്തിൽ എത്തിയ സംഘം ബസിെൻറ ചില്ല് തകർത്തു
തിരൂരങ്ങാടി: ഇരുചക്ര വാഹനത്തിൽ എത്തിയ അജ്ഞാത സംഘം ബസിെൻറ ചില്ല് എറിഞ്ഞ് തകർത്തു. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മുൻഭാഗത്തെ ചില്ല് പൂർണമായി തകർന്നു. ബുധനാഴ്ച ഉച്ചക്ക് 12ന് കക്കാട് കൂരിയാട് പാലത്തിനടുത്താണ് സംഭവം. തിരൂരങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങൾവെച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.