ഗ്രീഷ്​മ

ഗ്രീഷ്​മയുടെ പിതാവ്​ നാട്ടിലെ​ത്തി; നാടിനെ നടുക്കിയ ആ മരണവാർത്ത മൂന്ന്​ ദിവസത്തിനുശേഷം അമ്മയും സഹോദരിയുമറിഞ്ഞു

പാരിപ്പള്ളി (കൊല്ലം): കല്ലുവാതുക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെതുടർന്ന് ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ മൃതദേഹം സംസ്കരിച്ചു. വിദേശത്തായിരുന്ന പിതാവ് രാധാകൃഷ്ണൻ നാട്ടിലെത്തുന്നതിന് വേണ്ടിയാണ് സംസ്കാരം നീട്ടി​െവച്ചത്. രാധാകൃഷ്ണൻ എത്തിയശേഷമാണ് ഗ്രീഷ്മയുടെ മരണവിവരം അമ്മയെയും സഹോദരിയെയും അറിയിച്ചത്.

ഗ്രീഷ്മയോടൊപ്പം മരിച്ച ആര്യയുടെ മൃതദേഹം ശനിയാഴ്ച സംസ്കരിച്ചിരുന്നു. രേഷ്മയുടെ പാസ്​വേർഡ്‌ അറിയാമായിരുന്ന ആര്യയും ഗ്രീഷ്​മയും ചേർന്ന് തമാശക്കായി രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് ചിലർക്ക് സന്ദേശങ്ങൾ അയച്ചിരുന്നതായി ആര്യയുടെ ഭർത്താവ് വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യത്തിൽ അയാൾ ആര്യയെയും ഗ്രീഷ്മയെയും നേരത്തേ വഴക്കുപറയുകയും ചെയ്തിരുന്നു. ഇവർ അയച്ച സന്ദേശങ്ങൾ ലഭിച്ച ഒരാളുടെ ഭാര്യ രേഷ്മയുമായി വഴക്കുണ്ടാകുകയും ചെയ്തിരുന്നതായി സൂചനയുണ്ട്. ഇക്കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും.

ആര്യയുടെയും രേഷ്മയുടെയും ഭർത്താക്കന്മാരിൽനിന്ന്​ വിശദമായ മൊഴിയെടുക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മൊഴിയെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗ്രീഷ്മയുടെ സംസ്കാരം ആയതിനാൽ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നെന്ന് ചാത്തന്നൂർ എ.സി.പി വൈ. നിസാമുദ്ദീൻ പറഞ്ഞു.

Tags:    
News Summary - Grieshma's father dies; Mother and sister learned of the death three days later

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.