Posted On
date_range Updated On
date_range വധശിക്ഷ റദ്ദാക്കണമെന്ന ഗ്രീഷ്മയുടെ അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു
പാറശ്ശാല: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ കുറ്റവാളി ഗ്രീഷ്മയുടെ അപ്പീല്‍ ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസയച്ചു.
വധശിക്ഷക്കെതിരെയാണ് ഗ്രീഷ്മയുടെ അപ്പീല്‍. കേസിലെ വിചാരണക്ക് ശേഷം നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ശിക്ഷാവിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് ഹരജി.
നിലവില്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുകയാണ് ഗ്രീഷ്മ. അതേസമയം, ഗ്രീഷ്മയുടെ അമ്മാവന് വിചാരണകോടതി അനുവദിച്ച ജാമ്യം ഹൈകോടതി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.