ക്ഷേമ പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് ജി.ആർ അനിൽ

നെടുമങ്ങാട് : തുടങ്ങി വെച്ച ക്ഷേമ പദ്ധതികളിൽ നിന്ന് യാതൊരു കാരണവശാലും സർക്കാർ പിന്നോട്ടു പോകില്ലെന്ന് മന്ത്രി അഡ്വ.ജി.ആർ അനിൽ. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലങ്ങളില്‍ പര്യടനം നടത്തി ജനങ്ങളുമായി നേരിട്ടു സംവദിക്കുന്ന നവകേരള സദസിന്റെ വിപുലമായ ഒരുക്കത്തിനായി നെടുമങ്ങാട് മണ്ഡലം സംഘാടക സമിതി രൂപീകരണ യോഗം മുനിസിപ്പൽ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനക്ഷേമ പ്രവർത്തനങ്ങളിൽ പിണറായി സർക്കാർ അഭിമാനകരമായ പ്രകടനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്രപ്പു രഹിത കേരളം പദ്ധതി നടപ്പാകുമോ എന്ന് ആശങ്കപ്പെട്ടവരുണ്ട്. 64,000 ത്തോളം കുടുംബങ്ങൾ അതി ദരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. 2025 ഓടെ കേരളം അതി ദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാകും.സമ്പൂർണ കുട്ടി വെള്ള പദ്ധതി നടപ്പിലായി. വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മുന്നോട്ട് പോകന്നു. വിദ്യാർത്ഥികൾ സർക്കാർ-എയ്ഡഡ് സ്കൂളുകളിലേക്ക് മടങ്ങി വരുന്ന അവസ്ഥയാണ്.

ഒരു വർഷം കൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ തുടങ്ങാൻ തീരുമാനിച്ച്എട്ട് മാസം ആകുമ്പോൾ 1.40 ലക്ഷം തൊഴിൽ സംരംഭങ്ങൾ സാക്ഷാത്കരിക്കപ്പെട്ടു. ഒന്നര ലക്ഷം പട്ടയമാണ് ഈ സർക്കാർ വിതരണം ചെയ്തത്. മുമ്പ് ഒരു സർക്കാരിന്റെ കാലത്തും ഉണ്ടാകാത്ത പശ്ചാത്തല വികസന പ്രവർത്തനങ്ങളാണ് ഈ കാലയളവിലു ണ്ടായത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് റോഡുകളും പാലങ്ങളും വിദ്യാലയ മന്ദിരങ്ങളും നിർമിച്ചു.

ദേശീയപാത, മലയോര - തീരദേശ പാതകളുടെ നവീകരണവും നടപ്പായി. നവകേരള സദസിനു ധൂർത്ത് നടത്തുന്നു എന്ന പ്രചാരണം ശരിയല്ല. ഖജനാവിൽ നിന്ന് ചില്ലിക്കാശുപോലും ഇതിന് വിനിയോഗിക്കില്ല. ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്ന് ജി.ആർ അനിൽ വ്യക്തമാക്കി.

നഗരസഭ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ആർ.ഡി.ഒ പി. ജയകുമാർ സ്വാഗതവും തഹസിൽദാർ അനിൽ കുമാർ നന്ദിയും പറഞ്ഞു. ബ്ലോക്ക്‌ പ്രസിഡന്റ്‌ വി. അമ്പിളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ലേഖാ റാണി,ഹരികുമാർ, ടി.ആർ അനിൽ, കുതിരകളം ജയൻ, നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, രാഷ്ട്രീയ പാർട്ടി നേതാക്കളായ അഡ്വ. ആർ. ജയദേവൻ, എസ്.ആർ വിജയൻ തുടങിയവർ പങ്കെടുത്തു.

Tags:    
News Summary - GR Anil said that the government will not back down from the welfare schemes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.