തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്ക് കണക്കിലെടുത്ത് ഞായറാഴ്ച റേഷൻ കടകൾ തുറക്കണമെന്ന നിർദേശത്തിനെതിരെ വ്യാപാരി സംഘടനകൾ. പൊതുഅവധി ദിനമായ മാർച്ച് 27ന് കടകൾ തുറക്കില്ലെന്നും പകരം പണിമുടക്ക് ദിനമായ മാർച്ച് 28, 29 തീയതികളിൽ തുറക്കാമെന്നും പ്രമുഖ സംഘടനകളായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷനും സർക്കാറിനെ അറിയിച്ചു. എന്നാൽ, സംഘടനകളുടെ നിസ്സഹകരണത്തിന് വഴിപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ഭക്ഷ്യവകുപ്പ്. ഞായറാഴ്ച കടകൾ തുറക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച ഉത്തരവിറക്കി. സർക്കാർ ഉത്തരവിന് വിലകൽപിക്കേണ്ടെന്ന നിലപാടിലാണ് ഇരുസംഘടനകളും.
പണിമുടക്കിൽ പങ്കുചേരുമെന്ന് റേഷൻ വ്യാപാരികൾ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പണിമുടക്ക് ദിവസങ്ങളിൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ സഹായമാണ് സർക്കാറിൽനിന്ന് ഉണ്ടാകേണ്ടതെന്ന് സംയുക്ത റേഷൻ സംഘടന നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി. മുഹമ്മദാലി, അജിത്കമാർ, ഇ. അബൂബക്കർ ഹാജി, ശിവദാസൻ വേലിക്കാട്, സി. മോഹനൻപിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.