ചോ​ദ്യ​േ​പ​പ്പ​ർ ലോ​ബി​: സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്കു​ന്നു

തിരുവനന്തപുരം: എസ്.എസ്.എൽ.സി ചോദ്യങ്ങൾ ചോർത്തുന്ന സ്വകാര്യ ഏജൻസികളെ സംബന്ധിച്ചും സർക്കാർ അന്വേഷിക്കുന്നു. കണക്ക് പരീക്ഷയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ് നടത്തുന്ന അന്വേഷണത്തി​െൻറ പരിധിയിൽ സ്വകാര്യ ഏജൻസികൾ നടത്തുന്ന ഇടപെടലുകൾ ഉൾപ്പെടുത്തി. എസ്.എസ്.എൽ.സി ചോദ്യകർത്താക്കളുടെ പേരുവിവരം ചോർത്തിയെടുത്ത് ഇവരെക്കൊണ്ട് മാതൃക ചോദ്യങ്ങൾ തയാറാക്കി അച്ചടിച്ച് വിതരണം ചെയ്യുന്ന ഏജൻസികളെക്കുറിച്ച് കഴിഞ്ഞ ദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണിത്. ഇവർക്കെതിരെ പൊലീസ് അന്വേഷണം ഉൾപ്പെടെ കാര്യങ്ങളും ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണ റിപ്പോർട്ടിൽ ശിപാർശയുണ്ടാകും.

എസ്.സി.ഇ.ആർ.ടി, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, പരീക്ഷ ഭവൻ എന്നിവിങ്ങളിൽ സ്വാധീനമുറപ്പിച്ചാണ് സ്വകാര്യ ഏജൻസികൾ ചോദ്യേപപ്പർ കച്ചവടം നടത്തുന്നത്. എസ്.എസ്.എൽ.സി ചോദ്യം തയാറാക്കുന്നവർക്ക് വൻ തുക നൽകി വേറെ ചോദ്യേപപ്പർ തയാറാക്കിക്കുന്നതാണ് ഇവരുടെ രീതി.

ഇവർ തയാറാക്കുന്ന ചോദ്യേപപ്പറുകളിലും എസ്.എസ്.എൽ.സി ചോദ്യേപപ്പറുകളിലും സമാനതകൾ ഏറിവരുന്നതിന് പ്രധാനകാരണവും ഇതാണെന്ന് സൂചനയുണ്ട്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന ലോബികൾ സംസ്ഥാനത്താകെ സ്വകാര്യ ട്യൂഷൻ സ​െൻററുകളിലും അൺഎയ്ഡഡ് സ്കൂളുകളിലും ചോദ്യേപപ്പർ അച്ചടിച്ച് വിതരണം ചെയ്യുന്നുണ്ട്. ചോദ്യങ്ങളിൽ വരുന്ന സമാനത പരസ്യം ചെയ്ത് അടുത്ത വർഷത്തേക്കുള്ള കച്ചവടം ഉറപ്പിക്കുന്ന രീതിയും നിലവിലുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഒാരോ ഏജൻസികളും ഇതുവഴി നേടുന്നത്. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ, കിളിമാനൂർ, ചിറയിൻകീഴ് എന്നിവിടങ്ങളിൽ ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.

സ്വകാര്യ ഏജൻസികൾക്ക് ചോദ്യം തയാറാക്കി നൽകുന്ന അധ്യാപക​െൻറ സഹായത്തോടെ ചോദ്യേപപ്പർ തയാറാക്കിയതാണ് ഇത്തവണ എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ചോദ്യങ്ങൾ സ്വകാര്യ ട്യൂഷൻ സ​െൻററുകളുടെ ചോദ്യേപപ്പറുകളിൽ കയറിക്കൂടാൻ കാരണമെന്ന് വ്യക്തമായിട്ടുണ്ട്.

Tags:    
News Summary - govt. investigate the question paper leak

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.