ഗവർണറുടെ സുരക്ഷ പൊലീസുകാരുടെ പട്ടിക വെട്ടിയെന്ന് ആരോപണം; സ്ഥലംമാറ്റ ഉത്തരവ് റദ്ദുചെയ്തത് വീഴ്ച കണ്ടെത്തിയതിനാലാണെന്ന് എ.ഐ.ജി

തിരുവനന്തപുരം: ഗവർണറുടെ സുരക്ഷക്കായി രാജ്ഭവൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാർ വെട്ടിയതായി ആരോപണം. വിവിധ സ്റ്റേഷനുകളിൽ നിന്ന് രാജ്ഭവനിലേക്ക് ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട ആറ് പൊലീസുകാരുടെ പട്ടികയാണ് നിയമന ഉത്തരവിറങ്ങി 24 മണിക്കൂറിനുശേഷം റദ്ദാക്കിയത്. പൊലീസ് മേധാവിക്കുവേണ്ടി പൊലീസ് ആസ്ഥാനം എ.ഐ.ജി പൂങ്കുഴലിയാണ് ഉത്തരവിറക്കിയത്.

എന്നാൽ, പട്ടിക റദ്ദ് ചെയ്തത് പൊലീസ് ആസ്ഥാനത്തെ നടപടിക്രമങ്ങളിലെ വീഴ്ച കണ്ടെത്തിയതിനാലാണെന്ന് പൂങ്കുഴലി 'മാധ്യമ'ത്തോട് പറഞ്ഞു. സർക്കാർ ഉത്തരവ് പ്രകാരമാണ് രാജ്ഭവനിലേക്ക് ഡെപ്യൂട്ടേഷന്‍ അനുവദിക്കേണ്ടത്. എന്നാൽ, സർക്കാർ ഉത്തരവിന് പകരം പൊലീസ് ആസ്ഥാനത്തുനിന്നും ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റ ഉത്തരവിറക്കുകയായിരുന്നു. തെറ്റ് മനസ്സിലാക്കിയാണ് പട്ടിക റദ്ദ് ചെയ്തതെന്നും രാജ്ഭവനിലേക്ക് ഡെപ്യൂട്ടേഷൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക സർക്കാറിന് കൈമാറിയിട്ടുണ്ടെന്നും എ.ഐ.ജി അറിയിച്ചു.

Tags:    
News Summary - governor's security police officers transfer order canceled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.