പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര അർലെക്കർ

ഓണാഘോഷത്തിന്​ ഗവർണറെത്തും; ക്ഷണിക്കാൻ മന്ത്രിമാർ നാളെ രാജ്​ഭവനിലേക്ക്

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെ രാജ്​ഭവനിലെ ‘അറ്റ്​ഹോം’ വിരുന്ന്​ ബഹിഷ്​കരിച്ച സർക്കാർ, ഗവർണർ രാജേന്ദ്ര അർലെക്കറെ ഓണാഘോഷ പരിപാടിക്ക്​ ക്ഷണിക്കുന്നു. സെപ്​റ്റംബർ രണ്ടിന്​ രാജ്​ഭവനിൽ മൂന്ന്​ മന്ത്രിമാർ നേരിട്ടെത്തി ഗവർണർക്ക്​ ഓണക്കോടി കൈമാറി ആഘോഷത്തിന്​ ക്ഷണിക്കും.

സാധാരണ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷം സമാപന ദിനത്തിലെ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നത്​ ഗവർണറാണ്​. ഇത്തവണ ഗവർണറെ നേരിൽകണ്ട്​ ക്ഷണിക്കാൻ 29ന്​ ടൂറിസം ഡയറക്ടർ ഗവർണറുടെ സെക്രട്ടറിക്ക്​ കത്ത്​ നൽകിയിരുന്നു.

രാജ്​ഭവൻ അനുമതി ലഭിച്ചതോടെ ചൊവ്വാഴ്ച വൈകിട്ട്​ നാലിന്​ മന്ത്രിമാരായ പി.എ മുഹമ്മദ്​ റിയാസ്​, വി. ശിവൻകുട്ടി, ജി.ആർ അനിൽ എന്നിവർ ഗവർണറെ ക്ഷണിക്കാനെത്തും. മറിച്ചൊരു തീരുമാ​നമെടുത്തില്ലെങ്കിൽ ഒമ്പതിന്​ വൈകിട്ട്​ നടക്കുന്ന ഓണം ഘോഷയാത്ര ഫ്ലാഗ് ​ഓഫ്​ ചെയ്യാൻ ഗവർണർ എത്തും.

Tags:    
News Summary - Governor Rajendra Arlekar to attend Onam celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.