സർക്കാറി​​െൻറ കേരളപ്പിറവി ആഘോഷം; ഗവർണർക്ക്​ ക്ഷണമില്ല

തിരുവനന്തപുരം∙ ഐക്യകേരളത്തിന്‍റെ 60ാം വാർഷികം ആഘോഷിക്കുന്ന ഔദ്യോഗികചടങ്ങിൽ ഗവർണറെ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാന നിയമസഭയും സർക്കാരും ഒരുമിച്ചാണു വജ്രകേരളമെന്ന പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലെ അധ്യക്ഷൻ സ്പീക്കറാണ്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ 60 പ്രമുഖരെ വേദിയിലേക്കും ആയിരത്തോളം പേരെ സദസിലേക്കും ക്ഷണിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ചടങ്ങിൽ സ്വാഭാവികമായും ഗവർണർ മുഖ്യ അതിഥിയായി എത്തേണ്ടതാണ്.

അതേസമയം, സംഭവത്തില്‍ ഗവര്‍ണര്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. ഗവര്‍ണര്‍ നാളെ രാവിലെ ചെന്നൈക്ക്​ പോകും. ഗവർണറെ ചടങ്ങിലേക്കു ക്ഷണിക്കാത്തതു മന:പൂര്‍വമാണോ വീഴ്ചപറ്റിയതാണോ എന്ന കാര്യം വ്യക്തമല്ല.  

എന്നാൽ, പരസ്പരം പഴിചാരുന്ന നിലപാടാണ് സർക്കാരും ഉദ്യോഗസ്ഥരും പുലർത്തുന്നത്. ഗവർണറെ ക്ഷണിക്കാത്തതിന്‍റെ ഉത്തരവാദിത്തമേൽക്കാന്‍ സർക്കാരും നിയമസഭാ സെക്രട്ടറിയേറ്റും തയാറാകുന്നില്ല. നിയമസഭാ സെക്രട്ടറിയേറ്റാണ് പരിപാടി തീരുമാനിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഇന്ന്​ നിയമസഭാ അങ്കണത്തിലാണ് സർക്കാറിന്‍റെ കേരളപ്പിറവി ദിന പരിപാടി നടക്കുന്നത്.

Tags:    
News Summary - governor not invited kerala piravi celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.