Posted On
date_range Updated On
date_range മുണ്ടുടുത്ത് ഗവർണർ; മലയാളികൾക്കായി മലയാളത്തിൽ ഓണാശംസ
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹസന്ദേശം ലോകമാകെ പരക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
"സമത്വവും ഒരുമയും ഐശ്വര്യവും നിറഞ്ഞ ഒരു നല്ലകാലത്തിന്‍റെ ഓര്‍മ പുതുക്കുന്ന ഓണം ഓരോ മനസ്സിലും ഭവനത്തിലും ഉത്സവത്തിന്‍റെ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഞാനാശംസിക്കുന്നു. ഓണത്തിന്‍റെ ഈണവും സമ്പല്‍സമൃദ്ധിയുടെ തിളക്കവും കേരളം നല്‍കുന്ന ഒരുമയുടെയും സമത്വത്തിന്‍റെയും സ്നേഹസന്ദേശമായി ലോകമെങ്ങും പരക്കട്ടെ'' -ഗവര്‍ണര്‍ ആശംസിച്ചു.
രാജ്ഭവനിൽ ഒരുക്കിയ പൂക്കളത്തിന് മുന്നിൽ നിന്ന് മലയാളത്തിൽ ഒാണാശംസകൾ നേരുന്ന വിഡിയോയും ഗവർണർ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.