'മുഖ്യമന്ത്രി വിമർശിക്കുമ്പോൾ നിങ്ങൾക്ക് മൗനം'; മാധ്യമങ്ങളോട് ക്ഷുഭിതനായി ഗവർണർ

ന്യൂഡൽഹി: മാധ്യമങ്ങളോട് ക്ഷുഭിതനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിക്കുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുകയാണെന്ന് പറഞ്ഞായിരുന്നു ഗവർണറുടെ വിമർശനം. ആത്മാഭിമാനം ഇല്ലാത്തവർക്ക് മറുപടി നൽകില്ല. തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഗവർണർ പറഞ്ഞു

നിങ്ങളുടെ ആത്മാഭിമാനത്തിന് എതിരല്ല മുഖ്യമന്ത്രിയുടെ പരാമർശമെങ്കിൽ, ജനാധിപത്യത്തിൽ മാധ്യമങ്ങൾക്ക് പങ്കില്ലെന്നാണ് കരുതുന്നതെങ്കിൽ, എനിക്ക് നിങ്ങളോട് പ്രതികരിക്കാനില്ല. മാധ്യമങ്ങൾ കാത്തുനിൽക്കുമ്പോൾ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് ഇപ്പോൾ ഞാൻ ചെയ്തത് -ഗവർണർ പറഞ്ഞു

അതേസമയം, ഗവർണർ നിരസിച്ച ഒക്ടോബർ രണ്ടിലെ ലഹരിവിരുദ്ധ പ്രചാരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ നേരത്തെ നിരസിച്ചിരുന്നു. 

Tags:    
News Summary - governor arif muhammad khan angry towards media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.