ചർച്ചയ്ക്ക് വേറെ സമയമുണ്ട്; പ്രതിപക്ഷ നേതാവിനോട് ക്ഷുഭിതനായി ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്‍റെ തുടക്കത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരെ ക്ഷുഭിതനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനത്തിന് നിയമസഭയിലെത്തിയ ഗവർണർക്കുനേരെ ഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം എത്തിയിരുന്നു. ഇതിനാണ് ഗവർണറുടെ ശകാരം.

സഭാ സമ്മേളനത്തിൽ നിങ്ങൾക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് അൽപം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവർണർ രോഷാകുലനായി. എന്നാൽ, പ്രതിഷേധം തുടർന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തിൽ പ്രതിഷേധം തുടർന്നു.

ഗവർണറും സർക്കാറും ചേർന്ന് നിയമസഭയെ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. സർക്കാർ ചെയ്യുന്ന എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഗവർണർ കൂട്ടുനിൽക്കുകയാണ്. കണ്ണൂർ സർവകലാശാലയിൽ വി.സി പുനർനിയമനം കൊടുക്കാനുള്ള നീക്കത്തിന് ഗവർണർ കൂട്ടുനിന്നു. നിയമവിരുദ്ധമായ ലോകായുക്ത ഓർഡിനൻസിൽ ഒപ്പുവെച്ചു. നിയമസഭ കൂടുന്ന തീരുമാനം ഗവർണറും സർക്കാറും ചേർന്ന് വൈകിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    
News Summary - governor angry with the opposition leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.