സർക്കാറി​െൻറ ഹരജി തള്ളി; എ.എ. റഹീം ഉൾപ്പെടെയുള്ളവർക്കെതിരായ കേസ് പിൻവലിക്കാനാകില്ലെന്ന് കോടതി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമുൾപ്പെടെയുള്ളവർക്കെതിരായ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ സർക്കാർ സമർപ്പിച്ച ഹരജി കോടതി തള്ളി. കേസിലെ പരാതിക്കാരിയും കേരള യൂനിവേഴ്‌സിറ്റി സ്​റ്റുഡൻറ്​സ്​ സർവിസസ് മേധാവിയും പ്രഫസറുമായ ഡോ. വിജയലക്ഷ്മിയുടെ എതിർപ്പിനെ തുടർന്നാണ് സർക്കാറി​െൻറ അപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ് മജിസ്‌ട്രേറ്റ്​ കോടതി തള്ളിയത്. എ.എ. റഹീം അടക്കം പ്രതികൾ ജൂൺ 14ന് ഹാജരാകാനും കോടതി നിർദേശിച്ചു.

പരാതിക്കാരി പരാതിയിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ കേസ്​ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന്​ കോടതി അഭിപ്രായപ്പെട്ടു. നേര​േത്ത രണ്ട്​ മന്ത്രിമാർ ഉൾപ്പെടെ ആറ്​ മുൻ എം.എൽ.എമാർ ഉൾപ്പെട്ട നിയമസഭയിലെ കൈയാങ്കളി കേസ്​ പിൻവലിക്കാനുള്ള സർക്കാർ നീക്കം തള്ളിയതിന്​ സമാനമായ നടപടിയാണ്​ ഇൗ കേസിലുമുണ്ടായത്​.

യൂനിവേഴ്‌സിറ്റി വിദ്യാർഥിയൂനിയൻ നേതാവായിരുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം, മുൻ എസ്.എഫ് ഐ പ്രവർത്തകരായ എസ്. അഷിദ, ആർ. അമൽ, പ്രദിൻസാജ് കൃഷ്ണ, എസ്.ആർ. അബു, ആദർശ് ഖാൻ, ജെറിൻ, എം. അൻസാർ, മിഥുൻ മധു, വി.എ. വിനേഷ്, ദത്തൻ, ബി.എസ്. ശ്രീന എന്നിവരാണ് കേസിലെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള പ്രതികൾ.

2017 മാർച്ച് 30നാണ് സംഭവം. കേരള സർവകലാശാല സ്​റ്റുഡൻസ് സർവിസസ് മേധാവിയായിരുന്ന ഡോ. വിജയലക്ഷ്മിയെ എ.എ. റഹീമി​െൻറ നേതൃത്വത്തിലുള്ള സർവകലാശാല യൂനിയൻ ഭാരവാഹികൾ അന്യായമായി തടങ്കലിൽ ​െവച്ച് ഭീഷണിപ്പെടുത്തി മാനസികമായും ശാരീരികമായും ഉപദ്രവി​െച്ചന്നാണ് കേസ്. പരാതിക്കാരി അറിയാതെ രഹസ്യമായി കേസ് പിൻവലിക്കുന്നത് നീതിയുടെ നിഷേധമാകുമെന്ന്​ നിരീക്ഷിച്ച കോടതി പരാതിക്കാരിയുടെ ഭാഗം കേൾക്കാനായി വിജയലക്ഷ്‌മിക്ക് നോട്ടീസ് നൽകിയിരുന്നു.

തുടർന്നാണ് പ്രഫസർ സർക്കാറി​െൻറ പിൻവലിക്കൽ ഹരജി തള്ളണമെന്നും പ്രതികളെ വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ട് തടസ്സഹരജി സമർപ്പിച്ചത്. ഈ ഹരജി പരിഗണിച്ചാണ് കോടതി പിൻവലിക്കൽ അപേക്ഷ തള്ളിയത്.  

Tags:    
News Summary - Government's plea rejected; The court said the case against aa Rahim and others could not be withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.