കരുവന്നൂർ: നിക്ഷേപകർക്ക് 15 മുതൽ തുക തിരിച്ചുനൽകുമെന്ന് സർക്കാർ

കൊച്ചി: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് ഒക്ടോബർ 15 മുതൽ തുക തിരിച്ചു നൽകുമെന്ന് സർക്കാർ ഹൈ​കോടതിയിൽ. നിക്ഷേപിച്ച തുക തിരിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് തൃശൂർ മാപ്രാണം സ്വദേശി ജോഷി ആന്റണിയടക്കമുള്ളവർ നൽകിയ ഹരജികളിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.

സ്ഥിരം നിക്ഷേപത്തുകയുടെ പത്തു ശതമാനവും പലിശയുടെ 50 ശതമാനവുമാണ് തൽക്കാലം തിരിച്ചു നൽകുക. ബാങ്കിൽനിന്ന് വായ്പ കുടിശ്ശികയായതിനെ തുടർന്നുള്ള നടപടികൾ തടയണമെന്നാവശ്യപ്പെട്ട് വായ്പയെടുത്തവർ നൽകിയ ഹരജികളും സിംഗിൾബെഞ്ച് പരിഗണിച്ചു.

വ്യാജരേഖകൾ ഉപയോഗിച്ച്​ ബാങ്കിൽനിന്ന് 117 കോടിയുടെ തട്ടിപ്പ്​ നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. 2011 മുതൽ നടന്ന തട്ടിപ്പു കേസിൽ 18 പ്രതികളാണ് ആകെയുള്ളത്.

Tags:    
News Summary - government will refund the amount to the Karuvannur Bank investors from 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.