Posted On
date_range Updated On
date_range കണ്ണൂരിലെ പഴശ്ശി കോവിലകം സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പഴശ്ശി കോവിലകവും അനുബന്ധ സ്ഥലവും പുരാവസ്തു വകുപ്പിെൻറ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച് ഏറ്റെടുക്കാൻ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
കോവിലകവും അനുബന്ധ സ്ഥലവും അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും മട്ടന്നൂർ നഗരസഭ സർക്കാറിനോട് അഭ്യർഥിച്ചിരുന്നു. യോഗത്തിൽ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ബാലൻ, മട്ടന്നൂർ നഗരസഭ ചെയർപേഴ്സൺ അനിത വേണു, സാംസ്കാരികകാര്യ വകുപ്പ് സെക്രട്ടറി റാണി ജോർജ്, പഴശ്ശി രാജകുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.