ഓപറേഷൻ അരിക്കൊമ്പൻ: റേഡിയോ കോളർ എത്തിക്കാൻ അനുമതി

തൊടുപുഴ: അരിക്കൊമ്പനെ ഇടുക്കിയിൽനിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി തുടരുകയും പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധം മുറുകുകയും ചെയ്യുന്നതിനിടെ ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമാക്കി വനം വകുപ്പ്.

ആനക്ക് ഘടിപ്പിക്കാനുള്ള സാറ്റ്ലൈറ്റ് റേഡിയോ കോളർ അസമിൽനിന്ന് കൊണ്ടുവരാൻ ചൊവ്വാഴ്ച അനുമതി ലഭിച്ചു. ഇതോടെ, റേഡിയോ കോളർ കൊണ്ടുവരാനുള്ള പ്രധാന തടസ്സം നീങ്ങി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈകോടതി ഉത്തരവ് നിലനിൽക്കെയാണ് നടപടികളുമായി വനം വകുപ്പ് മുന്നോട്ടുപോകുന്നത്.

ജി.എസ്.എം റേഡിയോ കോളറാണ് സംസ്ഥാന വനം വകുപ്പിനുള്ളത്. പറമ്പിക്കുളത്ത് പ്രവർത്തനക്ഷമമായ സാറ്റ്ലൈറ്റ് റേഡിയോ കോളറാണ് അരിക്കൊമ്പന് ഘടിപ്പിക്കേണ്ടത്. അസമിൽനിന്ന് ഇത് എത്താൻ വൈകുമെന്നും ഇതുമൂലം ആനയെ പിടികൂടാനുള്ള ദൗത്യം നീളുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, റേഡിയോ കോളർ കൊണ്ടുവരാൻ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചതോടെ നടപടികൾ എളുപ്പമായി. റേഡിയോ കോളർ കൊണ്ടുവരാൻ സംസ്ഥാന വനം വകുപ്പ് ആളെ അയക്കും. കഴിവതും ബുധനാഴ്ച തന്നെ റേഡിയോ കോളർ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. അതേസമയം, പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരായ ഹരജി ഹൈകോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നുണ്ട്. പ്രശ്നങ്ങൾ വീണ്ടും പഠിക്കാനോ തൽക്കാലം മാറ്റിവെക്കാനോ കോടതി ആവശ്യപ്പെട്ടാൽ നടപടികൾ ഇനിയും നീളും. ദൗത്യസംഘവും കുങ്കിയാനകളും അടക്കമുള്ളവ ചിന്നക്കനാലിൽ തുടരുന്നത് വനം വകുപ്പിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുണ്ട്. ഓപറേഷൻ എന്ന് തുടങ്ങാനാകുമെന്ന കാര്യത്തിൽ വനം വകുപ്പിന് ഇനിയും വ്യക്തതയില്ല.

ഇതിനിടയിലും ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പൻ ആക്രമണം തുടരുകയാണ്. ചൊവ്വാഴ്ച സൂര്യനെല്ലിയിൽ ഒരു വീടുകൂടി തകർത്തു. എന്നാൽ, ആനക്ക് മദപ്പാടിന്‍റെ ലക്ഷണങ്ങൾ കുറഞ്ഞതായി വാച്ചർമാർ അറിയിച്ചു. 

അരിക്കൊമ്പനെ എത്തിക്കാൻ ട്രയൽ റൺ: വാഴച്ചാലിൽ ജനരോഷം

അ​തി​ര​പ്പി​ള്ളി: അ​രി​ക്കൊ​മ്പ​നെ പ​റ​മ്പി​ക്കു​ള​ത്ത് എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ചാ​ല​ക്കു​ടി-​ആ​ന​മ​ല അ​ന്ത​ർ​സം​സ്ഥാ​ന പാ​ത അ​ഞ്ച​ര മ​ണി​ക്കൂ​ർ ഉ​പ​രോ​ധി​ച്ചു. അ​രി​ക്കൊ​മ്പ​നെ വാ​ഴ​ച്ചാ​ലി​ലൂ​ടെ​യു​ള്ള കാ​ന​ന​പാ​ത വ​ഴി പ​റ​മ്പി​ക്കു​ള​ത്തെ മു​തി​ര​ച്ചാ​ലി​ൽ എ​ത്തി​ക്കു​ന്ന​തി​ന്റെ ട്ര​യ​ൽ റ​ൺ ന​ട​ത്താ​ൻ ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വ​നം​വ​കു​പ്പി​ന്റെ ലോ​റി കൊ​ണ്ടു​വ​ന്ന​താ​ണ് ജ​ന​രോ​ഷം ആ​ളി​ക്ക​ത്തി​ച്ച​ത്.

വി​വ​ര​മ​റി​ഞ്ഞ​തോ​ടെ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​നം സം​ഘ​ടി​ച്ച് വാ​ഴ​ച്ചാ​ൽ ചെ​ക്ക്പോ​സ്റ്റി​ൽ ലോ​റി ത​ട​ഞ്ഞി​ട്ടു. വാ​ർ​ഡ് അം​ഗം കെ.​കെ. റി​ജേ​ഷി​ന്റെ​യും വാ​ഴ​ച്ചാ​ൽ ഊ​രു​മൂ​പ്പ​ത്തി ഗീ​ത​യു​ടെ​യും ആ​ദി​വാ​സി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ന​മ​ല റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് സ​മ​രം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​മ​ര​ക്കാ​ർ ത​ട​ഞ്ഞി​ട്ടു. വാ​ഴ​ച്ചാ​ൽ ഡി.​എ​ഫ്.​ഒ ആ​ർ. ല​ക്ഷ്മി എ​ത്തി സ​മ​ര​ക്കാ​രു​മാ​യി സം​സാ​രി​ച്ചെ​ങ്കി​ലും ഫലമുണ്ടായില്ല. ജി​ല്ല ക​ല​ക്ട​റു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി വാ​ഹ​നം തി​രി​ച്ച​യ​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ് 1.30ന് ​സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

Tags:    
News Summary - Government give permission to buy radio caller for arikomban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.