സർക്കാർ ജീവനക്കാർ ബുധനാഴ്ച കൈത്തറി വസ്​ത്രം ധരിക്കണം

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ ബുധനാഴ്​ചകളിൽ കൈത്തറി-ഖാദി വസ്ത്രം ധരിക്കണമെന്ന്​ നിർദേശം. കോവിഡ്​ വ്യാപനത്തെ തടുർന്ന്​ കൈത്തറി-ഖാദി മേഖലയിലെ പ്രതിസന്ധിയുടെ കൂടി സാഹചര്യത്തിലാണ്​ സർക്കാർ നടപടി. എല്ലാ സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ-അനധ്യാപകർ, പൊതുമേഖല ജീവനക്കാർ എന്നിവർ 2022 പുതുവർഷം മുതൽ കൈത്തറി-ഖാദി വസ്ത്രം ധരിക്കണമെന്ന്​ ചീഫ്​ സെക്രട്ടറിയുടെ ഉത്തരവിൽ നിർദേശിക്കുന്നു.

സർക്കാർ-അർധ സർക്കാർ സ്ഥാപനങ്ങൾക്ക്​ ആവശ്യമുള്ള കൈത്തറി-ഖാദി തു​ണിത്തരങ്ങളും ഉൽപന്നങ്ങളും വാങ്ങുന്നതിന്​ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.