മലയാളം നിർബന്ധം: ഒാർഡിനൻസിന്​ ഗവർണറുടെ അംഗീകാരം

തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം നിർബന്ധമാക്കിയ ഒാർഡിനൻസിന് ഗവർണർ അംഗീകാരം നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളം പഠിപ്പിക്കാൻ തയാറാകാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കാനും സ്കൂൾ പ്രിൻസിപ്പൽമാർക്ക് 5000 രൂപ പിഴ ഇൗടാക്കാനും ഒാർഡിനൻസിൽ വ്യവസ്ഥയുണ്ട്. അന്യ സംസ്ഥാന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പാസാകാൻ മലയാളം നിർബന്ധമല്ല.

സംസ്ഥാനത്തെ ന്യൂനപക്ഷ ഭാഷാ പ്രദേശമായ കന്നഡ, തമിഴ് പ്രദേശത്തെ കുട്ടികൾക്ക് മലയാളം പഠിക്കാൻ താത്പര്യമുണ്ടെങ്കിൽ അത് അനുവദിക്കും. സ്കൂളുകളിൽ മലയാളം സംസാരിക്കുന്നത് വിലക്കാൻ പാടില്ലെന്നും ഒാർഡിനൻസ് പറയുന്നുണ്ട്.

മെഡിക്കൽ പ്രവേശനം പൂർണമായും നീറ്റിൻെറ മെറിറ്റ് അടിസ്ഥാനത്തിലാക്കിയ ഒാർഡിനൻസും ഗവർണർ അംഗീകരിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനം ഇനി നീറ്റ് റാങ് പട്ടിക അനുസരിച്ചാകും. ഫീസ്, പ്രവേശനം, സംവരണം എന്നിവ നിയന്ത്രിക്കാൻ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. നിയമ ലംഘകരുടെ പ്രവേശനം റദ്ദാക്കുകയും പത്തു ലക്ഷം രൂപ പിഴ ഇൗടാക്കുകയും ചെയ്യും.

അധിക ഫീസ് തിരിച്ചു നൽകാനും ഒാർഡിനൻസിൽ വ്യവസ്ഥയുണ്ട്. അന്വേഷണം നടത്തുന്നതിന് സമിതിക്ക് സിവിൽ കോടതിയുടെ അധികാരവും ഒാർഡിനൻസ് നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Tags:    
News Summary - governar signed the ordinence for combalsary malayalam education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.