Posted On
date_range Updated On
date_range മലദ്വാരത്തിലും അടിവസ്ത്രത്തിലും 70 ലക്ഷം രൂപയുടെ സ്വർണം; മലപ്പുറം സ്വദേശി നെടുമ്പാശേരിയിൽ പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിവും അതിവിദഗ്ധമായൊളിപ്പിച്ച് സ്വർണം കടത്തുകയായിരുന്നു. മലേഷ്യയിൽ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ് നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വർണം മലദ്വാരത്തിലൊളിപ്പിച്ചത്.
ഇയാളെ വീണ്ടും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച 521 ഗ്രാം സ്വർണം കണ്ടെത്തിയത്. സ്വർണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തിൽ തുന്നി പിടിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.