Posted On
date_range Updated On
date_range കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് പ്രിവന്റിവ് വിഭാഗം 1.15 കോടി രൂപയുടെ സ്വർണം പിടികൂടി. മലപ്പുറം വാണിയമ്പലം സ്വദേശി ഈരൂത്ത് സമീറിൽനിന്ന് (35) 866 ഗ്രാം സ്വർണമിശ്രിതമാണ് പിടിച്ചത്. ഇയാൾ ജിദ്ദയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്.
ഷാർജയിൽനിന്നെത്തിയ എയർഇന്ത്യ വിമാനത്തിൽനിന്ന് 1.6 കിലോഗ്രാം സ്വർണ മിശ്രിതവും പിടികൂടി. ഈ വിമാനം കരിപ്പൂരിൽനിന്ന് മുംബൈയിലേക്കാണ് പോകുന്നത്. ആഭ്യന്തര യാത്രക്കാർക്ക് കസ്റ്റംസ് പരിശോധന ഇല്ലാത്തതിനാൽ മുംബൈയിൽനിന്ന് സ്വർണം പുറത്തെത്തിക്കാനായിരുന്നു ശ്രമമെന്നാണ് കരുതുന്നത്. 50,000 രൂപക്കും വിമാന ടിക്കറ്റിനും വേണ്ടിയാണ് സമീർ സ്വർണം കടത്താൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.