സ്വർണ കൊള്ള വീണ്ടും; ഇരുപതോളം ക്ഷേത്രങ്ങളിലെ തിരുവാഭരണം ഉൾപ്പെടെ കാണാനില്ല, അന്വേഷണത്തിന്​ നിർദേശം

പാ​റ​ശ്ശാ​ല (തി​രു​വ​ന​ന്ത​പു​രം): നെ​യ്യാ​റ്റി​ൻ​ക​ര ദേ​വ​സ്വം ഗ്രൂ​പ്പി​ൽ പെ​ട്ട ഇ​രു​പ​തി​ലേ​റെ ക്ഷേ​ത്ര​ങ്ങ​ളി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്വ​ർ​ണ, വെ​ള്ളി ഉ​രു​പ്പ​ടി​ക​ളി​ൽ വ​ൻ​കു​റ​വ്​ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ​ അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണത്തിന് നി​ർ​ദേ​ശം. നെ​യ്യാ​റ്റി​ൻ​ക​ര ഗ്രൂ​പ്പ്​ അ​സി​സ്റ്റ​ന്‍റ്​ ക​മീ​ഷ​ണ​ർ​ക്ക് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​റാ​ണ്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഗ്രൂ​പ്പി​നു കീ​ഴി​ൽ വ​രു​ന്ന ക്ഷേ​ത്ര​ങ്ങ​ളി​ലെ സ്വ​ർ​ണം, വെ​ള്ളി ഉ​രു​പ്പ​ടി​ക​ളു​ടെ പ​ട്ടി​ക സം​ബ​ന്ധി​ച്ച് അ​സി. ക​മീ​ഷ​ണ​ർ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടു​മാ​യി ഒ​ത്തു​നോ​ക്കി​യ​പ്പോ​ഴാ​ണ്​ വ​ൻ​കു​റ​വ് ക​ണ്ടത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്ക്​ പി​ന്നാ​ലെ തി​രു​വി​താം​കൂ​ര്‍ദേ​വ​സ്വം ബോ​ര്‍ഡി​ലെ മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ലും തി​രു​വാ​ഭ​ര​ണ​ക്കൊ​ള്ള ഉ​ൾ​പ്പെ​ടെ വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ്​ സം​ഭ​വം.

വി​വി​ധ ക്ഷേ​ത്ര​ങ്ങ​ളി​ലെ ര​ജി​സ്റ്റ​ര്‍ പ​രി​ശോ​ധ​ന​യി​ല്‍ സ്വ​ര്‍ണ​ക്ക​ട്ടി​യും തൃ​ക്ക​ണ്ണും തി​രു​മു​ഖ​വും സ്വ​ര്‍ണ​മു​ദ്ര​പ്പൊ​തി​യു​മ​ട​ക്കം അ​മൂ​ല്യ​വ​സ്തു​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നാണ് തി​രു​വാ​ഭ​ര​ണം ക​മീ​ഷ​ണ​റു​ടെ ക​ത്തിലുള്ളത്. 20ഓ​ളം ക്ഷേ​ത്ര​ങ്ങ​ളി​ലെ കോ​ടി​ക​ള്‍ മൂ​ല്യ​മു​ള്ള തി​രു​വാ​ഭ​ര​ണ​ങ്ങ​ളു​ടെ ര​ജി​സ്റ്റ​റു​ക​ളി​ലും ക​ണ​ക്കു​ക​ളി​ലും ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ്​ വ്യ​ക്​​ത​മാ​കു​ന്ന​ത്.

നെ​യ്യാ​റ്റി​ന്‍ക​ര ദേ​വ​സ്വ​ത്തി​ലെ 4900 ഗ്രാം ​സ്വ​ര്‍ണ​ക്കാ​ല്‍ ഉ​ള്‍പ്പെ​ടെ 350 ഓ​ളം ഇ​ന​ങ്ങ​ളിൽ വ്യ​ക്ത​ത​യി​ല്ല. ഒ​റ്റ ശേ​ഖ​ര​മം​ഗ​ലം ദേ​വ​സ്വ​ത്തി​ന് 2008ന് ​ശേ​ഷം ല​ഭി​ച്ച വെ​ള്ളി തി​രു​മു​ഖം, തി​രു​വാ​ഭ​ര​ണം എ​ന്നി​വ കാ​ണാ​നി​ല്ല. പാ​റ​ശ്ശാ​ല ദേ​വ​സ്വ​ത്തി​ൽ സ്വ​ർ​ണ​ക്ക​ട്ടി​യും 60ല​ധി​കം ഇ​ന​ങ്ങ​ളും കാ​ണാ​നി​ല്ല. മു​ര്യ​ങ്ക​രയിലെ സ്വ​ര്‍ണ മു​ദ്ര​പ്പൊ​തി സം​ബ​ന്ധി​ച്ചും ര​ജി​സ്റ്റ​റി​ല്‍ വ്യ​ക്ത​ത​യി​ല്ല. രാ​മേ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ സ്വ​ര്‍ണ താ​ലി​ക​ള്‍, ച​ന്ദ്ര​ക്ക​ല, സ്വ​ര്‍ണ ചെ​യി​ന്‍ ഉ​ള്‍പ്പെ​ടെ 70 ഇ​ന​ങ്ങ​ള്‍, വെ​ങ്ങാ​നൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ 16 ഗ്രാം ​സ്വ​ര്‍ണ​മാ​ല ഉ​ള്‍പ്പെ​ടെ 60ഓ​ളം ഇ​ന​ങ്ങ​ള്‍, കേ​ളേ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ സ്വ​ർ​ണ​ഗോ​പി​യും 13 ഇ​ന തി​രു​വാ​ഭ​ര​ണ വ​സ്തു​ക്ക​ളും, വീ​ര​ണ​കാ​വ് ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി​യി​ലെ താ​മ​ര​പ്പൂ​വ്, പെ​രു​ങ്കു​ള​ത്തൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി ത​ട്ടം, മ​ങ്കാ​ര മു​ട്ടം ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി തൃ​ക്ക​ണ്ണ്, തി​രു​മൂ​ക്ക് ച​ന്ദ്ര​ക്ക​ല, അ​ര​ങ്ങ​ല്‍ ദേ​വ​സ്വ​ത്തി​ലെ വെ​ള്ളി വ​ക​ക​ള്‍, വെ​ള്ളി മു​ദ്ര​പ്പൊ​തി, അ​രു​വ​ല്ലൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ മു​ഖാ​ഭ​ര​ണ​വും വെ​ള്ളി​വ​ക​ക​ളും സം​ബ​ന്ധി​ച്ച് ര​ജി​സ്റ്റ​റു​ക​ളി​ല്‍ അ​വ്യ​ക്ത​യു​ണ്ട്.

ചെ​ഴു​ങ്ങാ​നൂ​ര്‍ ദേ​വ​സ്വ​ത്തി​ലെ എ​ട്ടി​നം വ​ക​ക​ള്‍, തി​രു​നാ​രാ​യ​ണ​പു​രം ദേ​വ​സ്വ​ത്തി​ലെ 20ഉം ​തൃ​ക്ക​ണ്ണ​പു​രം ദേ​വ​സ്വ​ത്തി​ലെ എ​ട്ട്​ ഇ​ന​ങ്ങ​ളും ദേ​വേ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ പ​ത്ത്​ ഇ​ന​ങ്ങ​ളും വെ​ള്ളാ​യ​ണി സ​ബ്ഗ്രൂ​പ്പ് വെ​ള്ളാ​യ​ണി ദേ​വ​സ്വ​ത്തി​ലെ 29 തി​രു​വാ​ഭ​ര​ണ​വ​ക​ക​ളും സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. കൂ​ടാ​തെ ഭ​ര​ദ്വാ​ജ​ഋ​ഷീ​ശ്വ​രം ദേ​വ​സ്വ​ത്തി​ലെ തി​രു​വാ​ഭ​ര​ണം ര​ജി​സ്റ്റ​റി​ല്‍ ചേ​ര്‍ക്കാ​ത്ത സ്വ​ര്‍ണ​ച​ന്ദ്ര​ക്ക​ല ഉ​ള്‍പ്പെ​ടെ​യു​ള്ള ഏ​താ​നും ഇ​ന​ങ്ങ​ള്‍ ശാ​ന്തി സൂ​ക്ഷി​ച്ചു വ​രു​ന്ന​താ​യും ക​ണ്ടെ​ത്തി. മാ​ണി​നാ​ട് ദേ​വ​സ്വ​ത്തി​ലെ ആ​റി​ന​ങ്ങ​ള്‍ ഗോ​ള്‍ഡ് മോ​ണി​റ്റൈ​സേ​ഷ​ന് വേ​ണ്ടി ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും അ​ത് തി​രു​വാ​ഭ​ര​ണം ര​ജി​സ്റ്റ​റി​ല്‍ കു​റ​വ് ചെ​യ്തി​ട്ടി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ശ​ബ​രി​മ​ല സ്വ​ര്‍ണ​ക്കൊ​ള്ള​ക്ക്​ പി​ന്നാ​ലെ​യാ​ണ് ക്ഷേ​ത്ര​ങ്ങ​ളി​ലെ​ വി​ല​പി​ടി​പ്പു​ള്ള ഉ​രു​പ്പ​ടി​ക​ൾ പ​രി​പാ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ക​ണ​ക്കെ​ടു​ത്ത് തു​ട​ങ്ങി​യ​ത്.  

Tags:    
News Summary - Gold theft again; Thiruvabharanam, including ornaments from around twenty temples, missing, investigation ordered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.