തിരുവനന്തപുരം: സംസ്ഥാനത്ത് ഒരുവർഷത്തിനിടെ പിടികൂടിയ കള്ളക്കടത്ത് സ്വർണത്ത ിെൻറ അളവിൽ വൻ വർധന. ഇൗ വർഷം സെപ്റ്റംബർ 30 പ്രകാരം 150.479 കിലോഗ്രാം സ്വർണമാണ് കസ്റ് റംസ് പിടിച്ചെടുത്തതെന്ന് കമീഷണർ സുമിത് കുമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇ ത് 43.28 കോടി വിലമതിക്കും.
കഴിഞ്ഞവർഷം സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം 101.209 കി ലോ സ്വർണമാണ് പിടികൂടിയത്. 27.73 കോടി രൂപ വിലമതിക്കുന്നതായിരുന്നു കഴിഞ്ഞവർഷം പിടികൂടിയ സ്വർണം. ഇതിനുപുറമെ രണ്ട് കോടി രൂപയും 1900 അമേരിക്കൻ ഡോളറും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ 16ന് കസ്റ്റംസിെൻറ പരിശോധനയിൽ മാത്രം പിടികൂടിയത് 21 കിലോ സ്വർണവും രണ്ട് വാഹനങ്ങളുമാണ്. 12 പേരെ അറസ്റ്റ് ചെയ്തു.
റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും വീടുകളിലുമായി നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചെടുത്തത്. കട്ടികളായും ബിസ്കറ്റ് രൂപത്തിലും ആഭരണങ്ങളായും സൂക്ഷിച്ചവയാണ് പിടിച്ചെടുത്ത സ്വർണം. അന്തർസംസ്ഥാന ബസുകൾ, ട്രെയിൻ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് സ്വർണം കടത്തുന്നത്. തൃശൂർ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ റൂട്ടുകളിൽ സ്വർണക്കടത്തിന് ഉപയോഗിക്കുന്നവരെയാണ് ഇതിനകം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇൗ വർഷം പിടികൂടിയ സ്വർണത്തിെൻറ അളവിൽ വൻ വർധന ഉണ്ടായെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്.
കഴിഞ്ഞവർഷം മൊത്തം 301 കേസുകളാണുണ്ടായിരുന്നത്. ഇൗ വർഷം ഇൗ കാലയളവിൽ 277 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 175 കേസുകളും കരിപ്പൂർ വിമാനത്താവളത്തിൽനിന്നാണ്. ഇവിടെനിന്നുമാത്രം ഇൗ വർഷം 83.69 കിലോ സ്വർണമാണ് പിടികൂടിയത്.
തിരുവനന്തപുരം വിമാനത്താവളത്തിൽ 55 കേസുകളിൽ 28.15 കിലോ സ്വർണമാണ് പിടികൂടിയത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 22 കേസുകളിൽ 18.61 കിലോ സ്വർണവും പിടികൂടി. കഴിഞ്ഞവർഷം കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് 251 കേസുകളിൽ 77.08 കിലോയും തിരുവനന്തപുരത്ത് 48 കേസുകളിൽ 19.74 കിലോയും സ്വർണമാണ് പിടിച്ചെടുത്തത്.
സ്വർണക്കടത്ത് പിടികൂടാൻ വിവരം നൽകുന്നവർക്ക് കിലോക്ക് ഒന്നരലക്ഷം രൂപ നിരക്കിൽ പ്രതിഫലം നൽകുന്നുണ്ട്. ഇതിൽ 50 ശതമാനം അഡ്വാൻസ് ആയി നൽകും. കഴിഞ്ഞവർഷം വിവരം നൽകിയവർക്ക് 19 ലക്ഷം രൂപയും ഈ വർഷം ഇതുവരെ 30 പേർക്ക് 19.89 ലക്ഷവും വിതരണം ചെയ്തതായും കമീഷണർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.