Posted On
date_range Updated On
date_range കരിപ്പൂരിൽ 1.15 കോടിയുടെ സ്വർണക്കടത്ത് പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ദുബൈ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്ന് ഏകദേശം 1.15 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശി റിയാസ് അഹമ്മദ് പുത്തൂർ ഹംസയിൽ (41) നിന്ന് 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വർണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്സൂളുകളും കുവൈത്തിൽനിന്ന് എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശി മണ്ണമ്മൽ സുഹൈലിൽ (32) നിന്ന് 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂളുകളുമാണ് കസ്റ്റംസ് അധികൃതർ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.