നാദാപുരം: സ്വർണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയർന്ന ഡി.വൈ.എഫ്.ഐ മുൻ നേതാവിനെ സി.പി.എം അംഗത്വത്തിൽനിന്ന് പുറത്താക്കി. നാദാപുരം മേഖല മുൻ പ്രസിഡൻറ് സി.കെ. നിജേഷിനെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. നിലവിൽ നരിക്കാട്ടേരി ബ്രാഞ്ച് അംഗമാണ്.
കൊയിലാണ്ടി അരിക്കുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘം പങ്കുണ്ടെന്ന് കണ്ടെത്തിയ നാദാപുരം സ്വദേശി അഖിലേഷിെൻറ സംഘത്തിൽ നിജേഷും പങ്കാളിയാണെന്ന സ്വർണ വ്യാപാരി രാജേന്ദ്രെൻറ വെളിപ്പെടുത്തലിനെ തുടർന്നാണ് നടപടി. നാദാപുരത്തെ സ്വർണ വ്യാപാരി രാജേന്ദ്രനിൽനിന്ന് സ്വർണം നൽകാമെന്നു പറഞ്ഞ് 46 ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു. 2019ൽ നടന്ന സംഭവത്തിൽ പൊലീസ് കാര്യമായ അന്വേഷണമൊന്നും നടത്താതെ പ്രതികളെ രക്ഷിക്കുകയായിരുന്നുവെന്നും രാജേന്ദ്രൻ ആരോപിച്ചിരുന്നു.
ഇതിനിടയിലാണ് രണ്ടു ദിവസം മുമ്പ് ക്വട്ടേഷൻ സംഘത്തിനെതിരെ രാജേന്ദ്രൻ വീണ്ടും പരാതിയുമായി രംഗത്തെത്തിയത്. പണം നൽകിയാൽ സ്വർണം നൽകുമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വ്യാപാരിയെ കൂട്ടിക്കൊണ്ടുപോയ സംഘം ഇന്നോവ കാറിൽ കയറ്റി കഴുത്തിന് കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.